പുറത്ത് നിന്നുള്ള ബീഫ് കൈ വശം വെക്കുന്നത് കുറ്റകരമല്ലെന്ന് കോടതി
മഹാരാഷ്ട്രക്ക് പുറത്ത് നിന്ന് അറുത്ത ബീഫ് കൈവശം വെക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് ബോംബെ ഹൈകോടതി .മുംബൈ സ്വദേശിയായ ആരിഫ് കപാഡിയ ,അഡ്വക്കേറ്റ് ഹരീഷ് ജഗ്തിയാനി എന്നിവർ നൽകിയ ഹരജിയിലാണ് വിധി .
ബീഫ് കൈവശം വെക്കുന്നത് പോലും കുറ്റകരമാക്കുന്ന മഹാരാഷ്ട്ര മൃഗ സംരക്ഷണ നിയമത്തിലെ വകുപ്പുകൾ ചോദ്യം ചെയ്ത് കൊണ്ടായിരുന്നു ഹരജി ഫയൽ ചെയ്തിരുന്നത്.അതേ സമയം കാളകളെ അറുക്കുന്നതിനു മഹാരാഷ്ട്ര ഗവർമെന്റ് ഏർപ്പെടുത്തിയ നിരോധനത്തെ സുപ്രീം കോടതി ശരി വെക്കുകയുണ്ടായിട്ടുണ്ട് .ജസ്റ്റിസ് എ .എസ് ഓഖ എസ് .സി ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിൽ മഹാരാഷ്ട്ര മൃഗ സംരക്ഷണ നിയമത്തെ ചോദ്യം ചെയ്ത് കൊണ്ട് വന്ന വന്ന ഒരു കൂട്ടം ഹരജികൾ ഒന്നിച്ച് പരിഗണിച്ച് വിധി പറയുകയായിരുന്നു കോടതി