Post-Mortem After Sunset : സൂര്യാസ്തമയത്തിന് ശേഷവും പോസ്റ്റ്മോർട്ടം നടത്താൻ കേന്ദ്രം ഉടൻ അനുവദിച്ചേക്കും
എന്നാൽ കൊലപാതകം, ആത്മഹത്യ, ബലാത്സംഗം തുടങ്ങിയ ക്രിമനൽ പശ്ചാത്തലമുള്ള സംഭവങ്ങളിലെ മൃതശരീരങ്ങൾ പകൽ സമയങ്ങളിൽ മാത്രമെ പോസ്റ്റ്മോർട്ടം ചെയ്യാൻ അനുവദിക്കു.
New Delhi : മികച്ച സാങ്കേതിക സംവിധാനത്തോടെ സൂര്യാസ്തമയത്തിന് ശേഷവും പോസ്റ്റ്മോർട്ടം (Post-Mortem) നടത്താൻ ആശുപത്രികൾക്ക് അനുവാദം നൽകിയേക്കും. എന്നാൽ കൊലപാതകം, ആത്മഹത്യ, ബലാത്സംഗം തുടങ്ങിയ ക്രിമനൽ പശ്ചാത്തലമുള്ള സംഭവങ്ങളിലെ മൃതശരീരങ്ങൾ പകൽ സമയങ്ങളിൽ മാത്രമെ പോസ്റ്റ്മോർട്ടം ചെയ്യാൻ അനുവദിക്കു.
കേന്ദ്ര സർക്കാരിന്റെ വൃത്തത്തെ ഉദ്ദരിച്ച് വാർത്ത ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അവയവ ദാനം നടത്തുന്നതിന് വേഗത്തിലാക്കാൻ വേണ്ടിയാണ് സർക്കാർ ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.
രാത്രിയിലും പോസ്റ്റ്മോർട്ടം നടത്തുന്നത് അനുവദിക്കുന്നതിനായി ഹെൽത്ത് സർവീസ് ഡയറക്ടൊറേറ്റ് ജനറൽ ടെക്നിക്കൽ കമ്മിറ്റിയും കേന്ദ്ര ആരോഗ്യ മന്ത്രാലയവും ചേർന്ന യോഗത്തിൽ വിലയിരുത്തിട്ടുണ്ട്. ചില ആശുപത്രികളിൽ ഇത്തരത്തിൽ മികച്ച സങ്കേതിക സംവിധാനത്തോടെ നിലവിൽ രാത്രികളിൽ പോസ്റ്റ്മോർട്ടം നടത്താറുണ്ടെന്ന് യോഗത്തിൽ ചർച്ച ചെയ്യുകയും ചെയ്തു.
രാത്രി സമയങ്ങളിൽ പോസ്റ്റ്മോർട്ടം നടത്താൻ സംവിധാനങ്ങൾ ഉള്ള ആശുപത്രികൾക്കാകും സർക്കാർ അനുവാദം നൽകുക. കൂടാതെ ഇത്തരത്തിൽ പോസ്റ്റ്മോർട്ടം നടത്തുന്നത് 100 ശതമാനം കുറ്റമറ്റതായിരിക്കണമെന്ന് കേന്ദ്രം ആശുപത്രികൾക്ക് നിർദേശവും നൽകും. മറ്റ് നിയമ പ്രശ്നങ്ങൾ ഒഴുവാക്കുന്നതിന് പോസ്റ്റ്മോർട്ടം നടത്തുന്നത് വീഡിയോയായി ചിത്രീകരിക്കുന്നതമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...