PPF, NPS, Sukanya Samriddhi Yojana: മാര്‍ച്ച് 31ന് മുന്‍പ് മിനിമം തുക നിക്ഷേപിച്ചോളൂ, ഇല്ലെങ്കില്‍ ഈ അക്കൗണ്ടുകള്‍ നിഷ്ക്രിയമാകും
സാമ്പത്തികവര്‍ഷം അവസാനിക്കാറാകുന്ന അവസരത്തില്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. പല സാമ്പത്തിക ഇടപാടുകളുടെയും അവസാന തിയതി മാര്‍ച്ച് 31 ആണ്.
PPF, NPS, Sukanya Samriddhi Yojana: സാമ്പത്തികവര്‍ഷം അവസാനിക്കാറാകുന്ന അവസരത്തില്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. പല സാമ്പത്തിക ഇടപാടുകളുടെയും അവസാന തിയതി മാര്‍ച്ച് 31 ആണ്.
മാര്‍ച്ച് 31 ന് മുന്‍പായി നടത്തേണ്ട സാമ്പത്തിക ഇടപാടുകളില്‍ വീഴ്ച വരുത്തിയാല്‍ പണ നഷ്ടമടക്കം മറ്റു പല പ്രത്യാഘാതങ്ങളും നേരിടേണ്ടി വരും.
സാമ്പത്തികവര്‍ഷം അവസാനിക്കാറാകുന്ന അവസരത്തില്‍ നികുതി ലാഭം ലക്ഷ്യമാക്കി നടത്തുന്ന പല പദ്ധതികളിലും മിനിമം നിക്ഷേപം ആവശ്യമാണ്. പദ്ധതികളുടെ മുന്നോട്ടുള്ള സുഗമമായ നടത്തിപ്പിന് ഇത് അനിവാര്യമാണ്.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (Public Provident Fund - PPF), നാഷണൽ പെൻഷൻ സിസ്റ്റം (National Pension System - NPS), സുകന്യ സമൃദ്ധി യോജന (Sukanya Samriddhi Yojana - SSY)എന്നിവ ഇതില്‍ ഉൾപ്പെടുന്നു.
ഇത്തരം പദ്ധതികളില്‍ വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും പണം നിക്ഷേപിക്കാം. എന്നാല്‍, സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ്, അതായത് മാര്‍ച്ച് 31 ന് മുന്‍പായി മിനിമം തുക നിക്ഷേപിച്ചില്ല എങ്കില്‍, നിങ്ങള്‍ക്ക് പല തരത്തിലുള്ള പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വരും.
അതായത്, നിങ്ങൾ ഈ അക്കൗണ്ടുകൾ ആരംഭിക്കുകയും ഒരു സാമ്പത്തിക വർഷത്തിൽ മിനിമം തുക നിക്ഷേപിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്താൽ, ഇവ നിഷ്‌ക്രിയമാകും. പിന്നീട് പുതിയ നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുന്‍പായി ഇത് ക്രമപ്പെടുത്തേണ്ടത് അനിവാര്യമാണ്. നിഷ്‌ക്രിയമാകുന്ന ഈ അക്കൗണ്ടുകൾ വീണ്ടും സജീവമാക്കുന്ന പ്രക്രിയയ്ക്ക് സമയമെടുക്കും, കൂടാതെ പിഴയും ഈടാക്കും.
അതായത്, സാമ്പത്തിക വര്‍ഷാവസാനം നടത്തുന്ന ഒരു ചെറിയ പിഴവ് നിങ്ങള്‍ക്ക് വന്‍ സാമ്പത്തിക, സമയ നഷ്ടമാവും നല്‍കുക.
ഈ നികുതി ലഭിക്കാന്‍ ഉതകുന്ന ഇത്തരം സ്കീമുകളില്‍ ഒരു സാമ്പത്തിക വര്‍ഷം കുറഞ്ഞത് എത്ര തുക നിക്ഷേപിക്കണമെന്ന് നോക്കാം.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (Public Provident Fund): ഒരു സാമ്പത്തിക വർഷത്തില്‍ PPF അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക 500 രൂപയാണ്. മാര്‍ച്ച് 31 നകം ഈ തുക നിക്ഷേപിച്ചില്ല എങ്കില്‍ 50 രൂപ പിഴ നല്‍കേണ്ടതായി വരും. കൂടാതെ, മിനിമം തുക നിക്ഷേപിച്ചില്ല എങ്കില്‍ അക്കൗണ്ട് നിർത്തലാക്കിയതായും കണക്കാക്കും
നാഷണൽ പെൻഷൻ സിസ്റ്റം (National Pension System): NPS അക്കൗണ്ട് ഉടമകൾക്ക്, തങ്ങളുടെ അക്കൗണ്ട് സജീവമായി തുടരുന്നുവെന്ന് ഉറപ്പാക്കാൻ ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 1,000 രൂപ നിക്ഷേപിക്കേണ്ടത് അനിവാര്യമാണ്. മിനിമം തുക അക്കൗണ്ടിൽ നിക്ഷേപിച്ചില്ലെങ്കിൽ അക്കൗണ്ട് പ്രവർത്തനരഹിതമാകും. അത് പുനരുജ്ജീവിപ്പിക്കാൻ, മിനിമം തുകയ്ക്കൊപ്പം 100 രൂപ പിഴയും നല്‍കേണ്ടതായി വരും.
സുകന്യ സമൃദ്ധി യോജന (Sukanya Samriddhi Yojana): ഒരു സാമ്പത്തിക വർഷത്തിൽ സുകന്യ സമൃദ്ധി അക്കൗണ്ട് സജീവമായി നിലനിർത്തുന്നതിന് നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക 250 രൂപയാണ്. ഒരു സാമ്പത്തിക വർഷത്തിൽ മിനിമം തുക നിക്ഷേപിച്ചില്ല എങ്കില്‍ അക്കൗണ്ട് നിഷ്ക്രിയമാകും. എന്നിരുന്നാലും, ഈ അക്കൗണ്ട് ക്രമപ്പെടുത്താവുന്നതാണ്, അതിനായി, നിക്ഷേപം നടത്തുന്നതില്‍ വീഴ്ച വരുത്തിയ ഓരോ വർഷത്തിനും 50 രൂപ പിഴ നല്‍കേണ്ടതായി വരും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.