Prahlad Patel Accident: മധ്യ പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു. ചിന്ദ്വാരയില്‍ വച്ചാണ് അപകടം സംഭവിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിന്ദ്വാരയിൽ നിന്ന് തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് നർസിങ്പൂരിലേക്ക് പോകുകയായിരുന്ന കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേലിന്‍റെ വാഹനവ്യൂഹമാണ് അപകടത്തില്‍പ്പെട്ടത്. അമർവാഡ പോലീസ് സ്‌റ്റേഷൻ പരിധിയിലെ സിംഗോഡി ബൈപ്പാസിൽ ബൈക്ക് യാത്രികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാഹനം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പ്രഹ്ലാദ് പട്ടേലിനും മറ്റ് രണ്ട് പേർക്കും നിസാര പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. 



മധ്യ പ്രദേശ്‌ സംസ്ഥാനം തിരഞ്ഞെടുപ്പിന്‍റെ ആവേശത്തിലാണ്.  പതിവുപോലെ ഇത്തവണയും സംസ്ഥാനത്ത് ബിജെപി കോണ്‍ഗ്രസ്‌ പോരാട്ടമാണ് നടക്കുന്നത്. സംസ്ഥാനത്ത് ഭരണത്തുടർച്ച അവകാശപ്പെടുന്ന ബിജെപി ആവേശത്തോടെ പ്രചാരം രംഗത്ത് സജീവമാണ്. ബിജെപിയുടെ ദേശീയ നേതാക്കൾ തിരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ പങ്കെടുക്കുന്നു. മധ്യ പ്രദേശിലും ബിജെപിയുടെ താര പ്രചാരകന്‍ പ്രധാനമന്ത്രി മോദിയാണ്. 
 
മധ്യപ്രദേശിലെ 230 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബർ 17 ന് നടക്കും. വോട്ടെണ്ണൽ ഡിസംബർ 3 നാണ് നടക്കുക. 2018ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 230 അംഗ നിയമസഭയിൽ  114 അംഗങ്ങളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ്‌ സഖ്യ സർക്കാർ രൂപീകരിച്ചിരുന്നു. ഈ തിരഞ്ഞെടുപ്പിൽ 109 സീറ്റുകളാണ് ബിജെപി നേടിയത്. 


എന്നാല്‍, ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം കോൺഗ്രസ് എംഎൽഎമാര്‍ കാലുമാറിയതോടെ കമൽനാഥ്‌ സര്‍ക്കാര്‍ നിലം പതിച്ചു. പിന്നീട് ശിവരാജ് സിംഗിന്‍റെ  നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുകയായിരുന്നു. ഇതോടെ ശിവരാജ് സിംഗ് ചൗഹാന്‍ നാലാം തവണയും മുഖ്യമന്ത്രിയായി അധികാരത്തിലെത്തി.  


കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം മധ്യ പ്രദേശില്‍ വിജയം നേടുക എന്നത് അനിവാര്യമാണ്. ഭൂരിപക്ഷം നേടിയിട്ടും ഓപ്പറേഷന്‍ താമരയിലൂടെ ബിജെപി അധികാരം കൈക്കലാക്കിയതിന്‍റെ മധുര പ്രതികാരമാണ് കോണ്‍ഗ്രസിനെ സംബന്ധി ച്ചിടത്തോളം ഈ തിരഞ്ഞെടുപ്പ്...



  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.