ചെന്നൈ: 2019 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ അവസാനിച്ച ശേഷം ഉത്തരഖണ്ഡ് ക്ഷേത്ര ദര്‍ശനത്തിന് പോയ മോദിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേദാര്‍നാഥിലെ ക്ഷേത്രസന്ദര്‍ശനത്തിന് ശേഷം രുദ്രഗുഹയില്‍ ധ്യാനമിരുന്ന  മോദിയെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ ചലച്ചിത്ര താരം പ്രകാശ് രാജ്. 


കേദാര്‍നാഥില്‍ സന്ദര്‍ശനം നടത്തുന്ന മോദിയുടെ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടായിരുന്നു പ്രകാശ്‌ രാജിന്‍റെ ട്രോള്‍. മോദി നുണയനായ (ദ ലൈ ലാമ) ലാമയാണെന്നും ഒരു പേഴ്‌സ് പോലുമില്ലാത്ത പ്രിയപ്പെട്ട സന്യാസിയാണ് മോദിയെന്നുമായിരുന്നു പ്രകാശ് രാജിന്‍റെ പരിഹാസം.


കൂടാതെ,  വസ്ത്ര ശേഖരത്തിനും ക്യാമറ സംഘത്തിനും ഫാഷന്‍ ഷോയ്ക്കും പണം ചിലവിടുന്നയാളാണ് അദ്ദേഹമെന്നും പ്രകാശ്‌ രാജ് വ്യക്തമാക്കി. 



കഴിഞ്ഞ ദിവസം മോദി ധ്യാനത്തിലിരുന്ന വേളയിലും പ്രകാശ് രാജ് പരിഹാസംനിറഞ്ഞ ഫേസ്ബുക്ക്‌ പോസ്റ്റുമായി രംഗത്തെത്തിയിരുന്നു. 


റോള്‍ ക്യാമറ, ആക്ഷന്‍ എന്ന തലക്കെട്ടോടെയാണ് മോദി ധ്യാനത്തിലിരിക്കുന്ന ചിത്രം അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ക്യാമറയ്‌ക്കൊപ്പമുള്ള ധ്യാനമെന്നും മോദിയുടെ ധ്യാനത്തെ അദ്ദേഹം വിശേഷിപ്പിച്ചിരുന്നു.