ന്യൂഡൽഹി:  Supreme court judges: കേന്ദ്ര സർക്കാർ അനുമതിക്ക് പിന്നാലെ ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്രയും മുതിർന്ന അഭിഭാഷകനും മലയാളിയുമായ കെ വി വിശ്വനാഥനും ഇന്ന് സുപ്രീം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്യും. വിരമിച്ച ജസ്റ്റിസ് ദിനേഷ് മഹേശ്വരി, ജസ്റ്റിസ് എം ആർ ഷാ എന്നിവരുടെ ഒഴിവുകളിലേക്കായിരുന്നു ഇരുവരെയും കൊളീജിയം ശുപാർശ ചെയ്തത്. മിശ്രയുടെയും വിശ്വനാഥന്റെയും നിയമനം സ്ഥിരീകരിച്ച് പുതിയ കേന്ദ്ര നിയമമന്ത്രി അർജുൻ മേഘ്‌വാൾ ട്വീറ്റ് ചെയ്തിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: The Kerala Story Update: ദ് കേരള സ്റ്റോറി നിർമ്മാതാക്കൾക്ക് 'സുപ്രീം' ആശ്വാസം, പശ്ചിമ ബംഗാൾ സർക്കാരിന്‍റെ നിരോധന ഉത്തരവിന് സ്റ്റേ


ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി കൊളീജിയമാണ് കേന്ദ്രത്തിന് ഇവരുടെ പേരുകൾ ശുപാർശ ചെയ്തത്. നിലവിൽ ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് മിശ്ര.  2030 ഓഗസ്റ്റ് 11 ന് ജസ്റ്റിസ് ജെ ബി പർദിവാല വിരമിക്കുന്നതോടെ വിശ്വനാഥൻ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി മാറുമെന്നും 2031 മെയ് 25 വരെ ആ സ്ഥാനത്ത് തുടരുമെന്നുമാണ് പിടിഐ റിപ്പോർട്ട് ചെയ്തത്.  സുപ്രീം കോടതിയിൽ 34 ജഡ്ജിമാരുടെ അംഗീകൃത അംഗബലമുണ്ടെന്നും നിലവിൽ 32 ജഡ്ജിമാരുമായാണ് പ്രവർത്തിക്കുന്നതെന്നും അഞ്ചംഗ കൊളീജിയം അറിയിച്ചു.  ജൂലൈ രണ്ടാം വാരത്തോടെ നാല് ഒഴിവുകൾ കൂടി ഉണ്ടാകുമെന്നും ജഡ്ജിമാരുടെ പ്രവർത്തനശേഷി ഇനിയും കുറയുമെന്നും അതുകൊണ്ടാണ് വിശ്വനാഥന്റെയും മിശ്രയുടെയും പേരുകൾ ശുപാർശ ചെയ്യുന്നതായി കൊളീജിയം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.


Also Read: കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം: നവജാതശിശു ഉൾപ്പെടെ 3 മരണം


കെ വി വിശ്വനാഥൻ പാലക്കാട് കൽപ്പാത്തി സ്വദേശിയാണ്. 32 വർഷത്തോളമായി അദ്ദേഹം അഭിഭാഷകനായി പ്രവർത്തിക്കുന്ന അദ്ദേഹത്തെ പല സുപ്രധാന കേസുകളിലും  സ്പ്രീം കോടതി അമിക്കസ് ക്യൂരിയായി നിയമിച്ചിട്ടുണ്ട്. 2009 ൽ സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷക പദവിയിലെത്തിയ അദ്ദേഹം 2013 ൽ അഡീഷണൽ സോളിസിറ്റർ ജനറലായും സേവനം അനുഷ്ഠിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.