Pallippuram Accident: കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം: നവജാതശിശു ഉൾപ്പെടെ 3 മരണം

Pallippuram Road Accident: അപകടത്തിൽ ആറ്റിങ്ങൽ മണമ്പൂർ സ്വദേശി മഹേഷിന്റെ നാലുദിവസം പ്രായമായ പെൺകുഞ്ഞ്, മഹേഷിന്റെ ഭാര്യ അനുവിന്റെ അമ്മ ശോഭ, ഓട്ടോഡ്രൈവർ സുനിൽ എന്നിവരാണ് മരിച്ചത്

Written by - Ajitha Kumari | Last Updated : May 19, 2023, 06:17 AM IST
  • കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം
  • നവജാതശിശു ഉൾപ്പെടെ 3 മരണം
  • ഇന്നലെ രാത്രി എട്ടരയോടെ മുഴിത്തിരിയാവട്ടത്തെ കൊടുവളവിലാണ് അപകടം
Pallippuram Accident: കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം: നവജാതശിശു ഉൾപ്പെടെ 3 മരണം

തിരുവനന്തപുരം∙ പള്ളിപ്പുറത്ത് കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവജാതശിശു ഉൾപ്പെടെ മൂന്നു പേർ മരിച്ചു. മൂന്നു പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.  ഇന്നലെ രാത്രി എട്ടരയോടെ മുഴിത്തിരിയാവട്ടത്തെ കൊടുവളവിലാണ് അപകടം.  

Add Zee News as a Preferred Source

Also Read: വയനാട്ടിൽ ടിപ്പർ ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ച് അപകടം; 2 മരണം

അപകടത്തിൽ ആറ്റിങ്ങൽ മണമ്പൂർ സ്വദേശി മഹേഷിന്റെ നാലുദിവസം പ്രായമായ പെൺകുഞ്ഞ്, മഹേഷിന്റെ ഭാര്യ അനുവിന്റെ അമ്മ ശോഭ, ഓട്ടോഡ്രൈവർ സുനിൽ എന്നിവരാണ് മരിച്ചത്. പ്രസവശേഷം ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അപകടത്തിൽ പരുക്കേറ്റ അനുവിനേയും അഞ്ചുവയസ്സുള്ള കുഞ്ഞിനേയും മെഡിക്കൽ കോളജ് ആശുപത്രിയിൽ  പ്രവേശിപ്പിച്ചിട്ടുണ്ട്.

Also Read: ദ് കേരള സ്റ്റോറി നിർമ്മാതാക്കൾക്ക് 'സുപ്രീം' ആശ്വാസം, പശ്ചിമ ബംഗാൾ സർക്കാരിന്‍റെ നിരോധന ഉത്തരവിന് സ്റ്റേ

കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് അമിത വേഗത്തിൽ പാഞ്ഞെത്തിയ ബസ് മറ്റൊരു വാഹനത്തെ മറികടന്ന് ഓട്ടോയിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നവജാത ശിശുവും മഹേഷും മഹേഷിന്റെ മൂത്ത കുട്ടിയും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഓട്ടോ ഡ്രൈവർ സുനിൽ ബസിനും ഓട്ടോറിക്ഷയ്ക്കും ഇടയിൽ കുരുങ്ങിപ്പോയി. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നാണ് ഡ്രൈവറെ പുറത്തെടുത്തത്. അപകടം നടന്ന ഉടനെ ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News