New Delhi : എല്ലാ വർഷവും ബജറ്റിന് മുമ്പ് ഹൽവാ ചടങ്ങ് നടത്തുന്നത് നിർബന്ധമാണ്. കോവിഡ് സാഹചര്യമാണെങ്കിലും ഇത്തവണയും ബജറ്റ് സമ്മേളനത്തിന് മുമ്പ് കേന്ദ്ര സർക്കാർ ഹൽവാ ചടങ്ങ് നടത്തും. ഇന്ന് ഉച്ചയ്ക്ക് ശേഷം പാർലമെന്റിന്റെ നോർത്ത് ബ്ലോക്കിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമനാണ് ചടങ്ങ് നേതൃത്വം നൽകുന്നത്. ധനകാര്യ മന്ത്രിക്കൊപ്പം കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാ​ഗ് ഠാക്കൂറും, ധനകാര്യ സെക്രട്ടറിയും ധനകാര്യ മന്ത്രാലയത്തിലെ മറ്റ് ജീവനക്കാരുമാണ് ചടങ്ങിൽ പങ്കെടുക്കുക. ഇത്തവണ കോവിഡ് പശ്ചത്തലത്തിൽ ബജറ്റ് അവതരണത്തിൽ നിരവധി മാറ്റങ്ങളാണ് വരുത്തിട്ടുണ്ട്. അതിനാൽ ഈ വർഷം ഹൽവാ ചടങ്ങ് നടത്തില്ലെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ രാജ്യത്ത് കോവിഡ് കേസുകൾ നിയന്ത്രണമായതിനാലും മറ്റ് സുരക്ഷ ക്രമീകരണത്തോടും ഹൽവാ ചടങ്ങ് സംഘടിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്തിനാണ് ഇങ്ങനെ ഒരു ചടങ്ങ്?


ഒരു രാജ്യത്തിന്റെ വരും വർഷത്തെ സാമ്പത്തിക സ്ഥിതിയും പദ്ധതികളും ചർച്ച ചെയ്യുന്നതാണ് ബജറ്റ് (Union Budget). ഇത്രയും വലിയ ഒരു പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് മധുരം കഴിച്ച് തുടങ്ങുന്നു എന്നാണ് ഹൽവാ ചടങ്ങ് നടത്തുന്നതിൽ പ്രധാനമായി ലക്ഷ്യം വെക്കുന്നത്. ഹൽവാ ചടങ്ങ് നടത്തിയതിന് ശേഷം അടുത്ത പത്താം ദിവസമാണ് രാജ്യത്തിന്റെ അടുത്ത സാമ്പത്തിക വർഷത്തിലേക്കുള്ള ബജറ്റ് അവതരിപ്പിക്കുന്നത്. ഈ ചടങ്ങിന് ശേഷം ബജറ്റുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വീടുകളിലേക്ക് തിരികെ പോകാനോ മൊബൈൽ തുടങ്ങിയ മറ്റ് വിനിമയങ്ങൾ അടുത്ത പത്ത് ദിവസത്തേക്ക് ഉപയോ​ഗിക്കാനോ സാധിക്കില്ല. ബജറ്റിന് ശേഷം മാത്രമെ ഇവർക്ക് വീടുകളിലേക്ക് പോകാൻ സാധിക്കു. അതിനാലാണ് ഹൽവാ ചടങ്ങ് ഇത്രയും പ്രധാനമായും സംഘടിപ്പിക്കുന്നത്.


ALSO READ: Budget ഫെബ്രുവരി ഒന്നിന്; പാർലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 29


എന്തിനാണ് ബജറ്റിലെ വിവരങ്ങൾ ഇങ്ങനെ രഹസ്യമാക്കി വെക്കുന്നത്?


അടുത്ത സാമ്പത്തിക വർഷത്തിലേക്ക് കേന്ദ്രത്തിന്റെ പദ്ധതി എന്താണെന്ന് അറിയാൻ പല മേഖലകളിൽ നിന്ന് അറിയാൻ ശ്രമിക്കും. ബജറ്റ് തയ്യാറാക്കുന്ന ഉദ്യോഗസ്ഥരെ സ്വാധീനിച്ചും മറ്റുമായ ഒരുപാട് ശ്രമങ്ങൾ നടക്കാറുണ്ട്. പക്ഷെ കേന്ദ്രം ബജറ്റ് അവതരിപ്പിക്കുന്നത് വരെ അതിലെ വിവരങ്ങൾ രഹസ്യമാക്കി തന്നെ സൂക്ഷിക്കാൻ പരമാവധി ശ്രമിക്കാറുണ്ട്. 


ബജറ്റിലെ വിവരങ്ങൾ പുറത്ത് വന്നാൽ എന്താണ് കുഴപ്പം?


രഹസ്യമാക്കി വെക്കുന്നത് ഈ വിവരങ്ങൾ പുറത്ത് വന്നാൽ വലിയ രീതിയിൽ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കും. ഉദ്ദാഹരണത്തിന് ഒരു ഉൽപനത്തിന് സർക്കാർ വില കൂട്ടാൻ (Price Hike) തയ്യാറെടുക്കുന്നു എന്ന വിവരം പുറത്ത് വന്നാൽ ജനങ്ങൾ അത് നേരത്തെ തന്നെ കൂട്ടാത്തോടെ വാങ്ങി ആ ഉൽപനത്തിന്റെ ലഭ്യത ഇല്ലാതാക്കുന്ന അവസ്ഥയിൽ എത്തിക്കും. പിന്നീട് ഇത് സർക്കാരിന്റെ തന്നെ സാമ്പത്തിക ഭദ്രതയെ ബാധിക്കുകയും ചെയ്യും.


ALSO READ: Union Budget 2021: കേന്ദ്ര ബജറ്റിന് മുന്നോടിയായി ജനുവരി 30ന് സർവകക്ഷി യോഗം


ഇപ്രാവിശ്യത്തെ ബജറ്റ്


പാർലമെൻ്റിലെ ബജറ്റ്കാല സമ്മേളനം (Budget Sessions) ജനുവരി 29 മുതൽ ആരംഭിക്കും. 2021-22 സാമ്പത്തിക വർഷത്തിലെ ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്. ബജറ്റ് സമ്മേളനത്തിൻ്റെ ആദ്യഘട്ടം ഫെബ്രുവരി 15 വരെയാണ് നടക്കുക. ബജറ്റിൻ്റെ ആദ്യകാല സമ്മേളനം ജനുവരി 29ത് മുതൽ ഫെബ്രുവി 15 വരെയാണ് നടക്കുക. രണ്ടാംഘട്ടം മാർച്ച് എട്ട് മുതൽ ഏപ്രിൽ എട്ട് വരെയുമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.