Presidential Election 2022 : രാഷ്ട്രപതി തിരഞ്ഞെടുപ്പ്; യശ്വന്ത് സിൻഹ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർഥി
Presidential Election 2022 : സിൻഹയ്ക്ക് പിന്തുണ നൽകുമെന്ന് ആം ആദ്മി പാർട്ടിയും തെലങ്കാന രാഷ്ട്ര സമിതിയും അറിയിച്ചു.
ന്യൂ ഡൽഹി : രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള പ്രതിപക്ഷ പാർട്ടികളുടെ പൊതു സ്ഥാനാർഥിയായി തൃണമൂൽ കോൺഗ്രസ് നേതാവ് യശ്വന്ത് സിൻഹായെ തിരഞ്ഞെടുത്തു. 17 പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ തീരുമാനമാണ് യശ്വന്ത് സിൻഹായുടെ സ്ഥാനാർഥിത്വമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചു. സിൻഹയ്ക്ക് പിന്തുണ നൽകുമെന്ന് ആം ആദ്മി പാർട്ടിയും തെലങ്കാന രാഷ്ട്ര സമിതിയും അറിയിച്ചു.
നേരത്തെ മുൻ പശ്ചിമ ബംഗാൾ ഗവർണർ ഗോപാൽകൃഷ്ണ ഗാന്ധി, എൻസിപി നേതാവ് ശരദ് പവാർ, മുൻ ജമ്മു കാശ്മീർ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള എന്നിവരുടെ പേരുകൾ പ്രതിപക്ഷ സ്ഥാനർഥിയായി പരിഗണിച്ചിരുന്നു. എന്നാൽ പാർട്ടികളുടെ ആവശ്യം ഇവർ നിഷേധിക്കുകയായിരുന്നു.
അതേസമയം ജൂലൈ നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി ചർച്ച പോലും ബിജെപിയിൽ ഔദ്യോഗികമായി ആരംഭിച്ചിട്ടില്ല. ബിജെപി സ്ഥാനാർഥി നിർണയം ഉടൻ ഉണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.