Covid Second Wave:അതുല്യമായ രീതിയില്‍ കോവിഡിനെ കൈകാര്യം ചെയ്തു..!! ഉത്തര്‍ പ്രദേശിനെ വാനോളം പുകഴ്ത്തി PM Modi
കോവിഡിന്‍റെ രണ്ടാം തരംഗം അതുല്യമായ രീതിയില്‍ ഉത്തര്‍ പ്രദേശ് കൈകാര്യം ചെയ്തതായി Prime Minister Narendra Modi... വാരാണസിയില്‍ നടന്ന ചടങ്ങില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെ മോദി അഭിനന്ദിച്ചു.
Varanasi: കോവിഡിന്‍റെ രണ്ടാം തരംഗം അതുല്യമായ രീതിയില്‍ ഉത്തര്‍ പ്രദേശ് കൈകാര്യം ചെയ്തതായി Prime Minister Narendra Modi... വാരാണസിയില്‍ നടന്ന ചടങ്ങില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെ മോദി അഭിനന്ദിച്ചു.
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍ പ്രദേശ് കോവിഡിന്‍റെ രണ്ടാം തരംഗം അതുല്യമായ രീതിയില്‍ കൈകാര്യം ചെയ്തതായി പ്രധാന മന്ത്രി നരേന്ദ്രമോദി (PM Modi) പറഞ്ഞു.
കോവിഡ് ഒന്നാംതരംഗത്തില്‍ ഉത്തര്‍ പ്രദേശിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക് 7,016 ആയിരുന്നു. എന്നാല്‍ രണ്ടാം തരംഗത്തില്‍ പ്രതിദിന രോഗികളുടെ കണക്ക് മുപ്പതിനായിരം കടന്നിരുന്നു. ആ അവസ്ഥയിലും സംസ്ഥാനം കോവിഡിനോട് ശക്തമായി പോരാടി, കോവിഡ് രണ്ടാംതരംഗത്തെ ഉത്തര്‍ പ്രദേശ് കാര്യം ചെയ്തത് അതുല്യമായ രീതിയിലാണ്, പ്രധാനമന്ത്രി (Prime Minister Narendra Modi) പറഞ്ഞു.
രാജ്യം കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണിയില്‍ നില്‍ക്കുമ്പോള്‍ കന്‍വര്‍ യാത്രയ്ക്ക് അനുമതി നല്‍കിയതിനെതിരെ ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. ആ അവസരത്തിലാണ് പ്രധാന മന്ത്രിയുടെ പ്രശംസ എന്നത് ശ്രദ്ധേയമാണ്.
Also Read: Zika Virus 5 പേർക്കും കൂടി സ്ഥിരീകരിച്ചു, ഇതോടെ സിക്ക വൈറസ് ബാധിച്ചവരുടെ എണ്ണം സംസ്ഥാനത്ത് 28 ആയി
അതേസമയം, കോവിഡിന്‍റെ രണ്ടാം തരംഗം ഭീകരമായി തുടരുന്ന അവസരത്തില്‍ പുണ്യ നദിയായ ഗംഗയിലൂടെ നൂറുകണക്കിന് മൃതദേഹങ്ങള്‍ ഒഴുകിയത് വന്‍ വിവാദത്തിന് വഴി തെളിച്ചിരുന്നു. കൂടാതെ. ഗംഗയുടെ തീരത്ത് സംസ്ക്കരിച്ച മൃതദേഹങ്ങളുടെ എണ്ണവും അമ്പരപ്പിക്കുന്നതായിരുന്നു. ഈ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ തെളിവുകള്‍ മറയ്ക്കാനായിരുന്നു ഭരണകൂടം വ്യഗ്രത കാട്ടിയത്.
എന്നാല്‍, രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ജനസംഖ്യയുള്ള ഉത്തര്‍ പ്രദേശ് പുറത്തുവിടുന്ന കോവിഡ് കണക്കുകളും, കോവിഡ് വ്യാപനം കൈകാര്യം ചെയ്തതും ലോകശ്രദ്ധ നേടിയിരുന്നു...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA