Zika Virus 5 പേർക്കും കൂടി സ്ഥിരീകരിച്ചു, ഇതോടെ സിക്ക വൈറസ് ബാധിച്ചവരുടെ എണ്ണം സംസ്ഥാനത്ത് 28 ആയി

Zika Virus- അനയറ ക്ലസ്റ്ററിന്റെ പുറത്തേക്ക് രോഗം സ്ഥിരീകരിച്ചു തുടങ്ങി. ആനയറ സ്വദേശികളായ 2 പേര്‍ക്കും കുന്നുകുഴി, പട്ടം, കിഴക്കേകോട്ട എന്നിവിടങ്ങളിലെ ഒരാള്‍ക്ക് വീതവുമാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jul 15, 2021, 10:21 AM IST
  • അനയറ ക്ലസ്റ്ററിന്റെ പുറത്തേക്ക് രോഗം സ്ഥിരീകരിച്ചു തുടങ്ങി.
  • ആനയറ സ്വദേശികളായ 2 പേര്‍ക്കും കുന്നുകുഴി, പട്ടം, കിഴക്കേകോട്ട എന്നിവിടങ്ങളിലെ ഒരാള്‍ക്ക് വീതവുമാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.
  • അതേസമയം 16 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
  • ഇതോടെ സംസ്ഥാനത്ത് ആകെ 28 പേര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.
Zika Virus 5 പേർക്കും കൂടി സ്ഥിരീകരിച്ചു, ഇതോടെ സിക്ക വൈറസ് ബാധിച്ചവരുടെ എണ്ണം സംസ്ഥാനത്ത് 28 ആയി

Thiruvananthapuram : സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി സിക്ക വൈറസ് (Zika Virus) സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആലപ്പുഴ എന്‍.ഐ.വി.യില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 28 പേര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.

അനയറ ക്ലസ്റ്ററിന്റെ പുറത്തേക്ക് രോഗം സ്ഥിരീകരിച്ചു തുടങ്ങി. ആനയറ സ്വദേശികളായ 2 പേര്‍ക്കും കുന്നുകുഴി, പട്ടം, കിഴക്കേകോട്ട എന്നിവിടങ്ങളിലെ ഒരാള്‍ക്ക് വീതവുമാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.  ആനയറ സ്വദേശിനി (35), ആനയറ സ്വദേശിനി (29), കുന്നുകുഴി സ്വദേശിനി (38), പട്ടം സ്വദേശി (33), കിഴക്കേക്കോട്ട സ്വദേശിനി (44) എന്നിവര്‍ക്കാണ് സിക്ക വൈറസ് ബാധിച്ചത്.  ഇതില്‍ 4 പേരുടെ സാമ്പിളുകള്‍ 2 സ്വകാര്യ ആശുപത്രികളില്‍ നിന്നും അയച്ചതാണ്. ഒരെണ്ണം സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ശേഖരിച്ച സാമ്പിളാണ്. 

ALSO READ : Zika Virus Sample Testing: സിക സാമ്പിള്‍ പരിശോധനകള്‍ക്ക് പൂര്‍ണസജ്ജമായി വൈറോളജി റിസര്‍ച്ച് ആന്‍റ് ഡയഗ്നോസ്റ്റിക് ലബോറട്ടറി

അതേസമയം 16 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ സംസ്ഥാനത്ത് ആകെ 28 പേര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.

ആനയറയിൽ മൂന്ന്കിലോമീറ്റർ പരിധിയിലാണ് സിക്ക വൈറസ് ക്ലസ്റ്റ‍ർ രൂപപ്പെട്ടിരിക്കുന്നത്. ഈ മേഖലയിൽ അല്ലാതെ മറ്റിടങ്ങളിലുള്ളവർക്കും രോ​ഗബാധ സ്ഥിരീകരിച്ചതോടെ ആരോ​ഗ്യ വകുപ്പ് ആക്ഷൻപ്ലാൻ രൂപീകരിച്ചു. 

കൊതുക് നി‍ർമാർജനത്തിന് മുൻതൂക്കം നൽകിക്കൊണ്ടാണ് ആക്ഷൻ പ്ലാൻ തയാറാക്കിയത്.ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂടിയിട്ടുണ്ടോയെന്നും പരിശോധിക്കും.ശുചീകരണ പ്രവർത്തനങ്ങൾ വേ​ഗത്തിലാക്കാനും നിർദേശം നൽകി. രോഗലക്ഷണം‌ ഉള്ളവർ എത്രയും വേ​ഗം ചികിൽസ തേടണണെന്ന് ആരോ​ഗ്യവകുപ്പ് നിർദേശിച്ചു.

ALSO READ : Zika Virus പ്രതിരോധം; തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസിൽ കൺട്രോൾ റൂം ആരംഭിച്ചു

രോ​ഗലക്ഷണമുള്ളവർക്ക് വിളിക്കാനായി പ്രത്യേക കൺട്രോൾ റൂമും തയാറാക്കിയിട്ടുണ്ട്. രോ​ഗത്തെക്കുറിച്ച് അമിതമായ ഭീതിവേണ്ടെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു.അതേസമയം ജാ​ഗ്രത കൈവിടരുതെന്നാണ് നിർദേശം.അശ്രദ്ധ രോ​ഗ വ്യാപനത്തിന് കാരണമാകും. 

സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും 10മാസം പ്രായമായ കുഞ്ഞും ഉൾപ്പെടെ 28 പേരിലാണ് നിലവിൽ സിക്ക രോ​ഗം സ്ഥിരീകരിച്ചത്. സിക്ക പരിശോധനക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രയിലുൾപ്പെടെ സംവിധാനമൊരുക്കിയിട്ടുണ്ട്. സിക്ക ബാധയിൽ മരണ നിരക്ക് കുറവാണെങ്കിലും ​ഗർഭസ്ഥ ശിശുക്കളിൽ ജനിതക വൈകല്യത്തിന് വൈറസ് ബാധ ഇടയാക്കും.

ALSO READ : Zika Virus പ്രതിരോധത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ രംഗത്തിറങ്ങണമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍

രോഗാണുബാധയുള്ള ഈഡിസ് കൊതുകിന്റെ കടി ഏല്‍ക്കുന്നതിലൂടെയാണ് ഒരാള്‍ക്ക് രോഗം പിടിപെടുന്നത്. ഇടയ്ക്കിടയ്ക്കുള്ള മഴ കാരണം കൊതുക് വളരാന്‍ സാധ്യതയുണ്ട്. വീടുകളും സ്ഥാപനങ്ങളും കൊതുകില്‍ നിന്നും മുക്തമാക്കുകയാണ് ഈ രോഗങ്ങളില്‍ നിന്നും രക്ഷ നേടാനുള്ള പ്രധാന മാര്‍ഗം. അതിനാല്‍ നിര്‍ബന്ധമായും ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിച്ച് വീടും സ്ഥാപനവും പരിസരവും കൊതുകില്‍ നിന്നും മുക്തമാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News