Delhi : ഇന്ത്യഗേറ്റിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) അനാച്ഛാദനം ചെയ്തു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷിക ദിനത്തോട് അനുബന്ധിച്ചാണ് പ്രതിമ അനാച്ഛാദനം ചെയ്തിരിക്കുന്നത്. താത്കാലികമായി ആണ് ഹോളോഗ്രാം പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

28 അടി ഉയരത്തിലും 6 അടി വീതിയിലും ഗ്രാനൈറ്റിൽ നിർമ്മിക്കുന്ന പ്രതിമ നിര്മ്മിക്കുന്നത് വരെ ഹോളോഗ്രാം പ്രതിമ ഇന്ത്യഗേറ്റിൽ ഉണ്ടാകും. നേതാജി രാജ്യത്തിന്റെ വീരപുത്രനാണെന്ന് പ്രധാനമന്ത്രി പ്രതിമ അനാച്ഛാദനം ചെയ്യുന്നതിനിടെ പ്രധാനമന്ത്രി പറഞ്ഞു. 


ALSO READ: Go First | റിപ്പബ്ലിക് ദിന ഓഫർ! 926 രൂപയ്ക്ക് രാജ്യത്തിനകത്ത് എവിടെ വേണേലും പറക്കാം


സ്വാതന്ത്രത്തിന് ശേഷം പല തെറ്റുകളും രാജ്യം ചെയ്തുവെന്നും ആ തെറ്റുകൾ തിരുത്തുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പൊരുതിയ പലരുടെയും ചരിത്രം മൂടിവെയ്ക്കപ്പെട്ടുവെന്നും അദ്ദേഹം ഈ വേളയിൽ പറഞ്ഞു.


ALSO READ: Omicron | രാജ്യത്ത് ഒമിക്രോൺ സമൂഹ വ്യാപനത്തിലേക്ക്; മെട്രോ ന​ഗരങ്ങളിൽ സമൂഹ വ്യാപനം ഉണ്ടായെന്നും ഇൻസാകോ​ഗ്


ഇപ്പോൾ നേതാജിയുടെ പ്രതിമയുടെ സ്ഥാനത്ത് മുമ്പ്  ജോർജ് ആറാമന്റെ പ്രതിമയായിരുന്നു സ്ഥാപിച്ചിരുന്നത്.    അമർജവാൻ ജ്യോതിയിൽ നിന്ന് നോക്കിയാൽ നേതാജിയുടെ പ്രതിമ ഇനി മുതൽ കാണാൻ കഴിയും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.