കോവിഡ്, ഒമിക്രോൺ എന്നിവയുടെ അതിതീവ്ര വ്യാപനത്തെ തുടർന്ന് പല സംസ്ഥാനങ്ങളും വിമാനങ്ങൾ നിരോധിക്കുകയോ അല്ലെങ്കിൽ അവയുടെ ഫ്ലൈയിംഗ് ഫ്രീക്വൻസി കുറയ്ക്കുകയോ ചെയ്യുന്നുണ്ട്. ഇത് ടിക്കറ്റ് നിരക്ക് കുതിച്ചുയരാൻ കാരണമാവുകയും ചെയ്യുന്നു. എന്നിരുന്നാലും, കുറഞ്ഞ ചിലവിൽ വിമാനത്തിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സന്തോഷവാർത്ത.
റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി, ഗോ ഫസ്റ്റ് എയർലൈൻസ് പുതിയ ഓഫർ അവതരിപ്പിച്ചിരിക്കുകയാണ്. 1000 രൂപയിൽ താഴെ യാത്ര ചെയ്യാൻ സാധിക്കുന്നതാണ് ഓഫർ. കൃത്യമായി പറഞ്ഞാൽ വെറും 926 രൂപയ്ക്ക് നിങ്ങൾക്ക് രാജ്യത്ത് എവിടെ വേണേലും യാത്ര ചെയ്യാൻ ഈ ഓഫറിലൂടെ സാധിക്കുന്നു.
ഗോ ഫസ്റ്റിന്റെ ഈ റിപ്പബ്ലിക് ദിന ഓഫർ 'റൈറ്റ് ടു ഫ്ലൈ' എന്ന പേരിലാണ് വരുന്നത്. ഇവിടെ ഉപഭോക്താക്കൾക്ക് രാജ്യത്തുടനീളമുള്ള പല സ്ഥലങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. 'റൈറ്റ് ടു ഫ്ലൈ' ഓഫറിന് കീഴിൽ, ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത് 926 രൂപയിലാണ്. ജനുവരി 22 മുതൽ ഈ ഓഫർ ആരംഭിച്ചു കഴിഞ്ഞു. ജനുവരി 26 വരെ നിങ്ങൾക്ക് ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
ഫെബ്രുവരി 11 മുതൽ മാർച്ച് 31 വരെയുള്ള സമയത്ത് ബുക്ക് ചെയ്യുമ്പോഴും നിങ്ങൾക്ക് ഈ ഓഫർ ലഭ്യമാകും. ഇതൊരു വൺ-വേ ഫ്ലൈറ്റ് ടിക്കറ്റ് ഓഫർ മാത്രമാണ്. റൗണ്ട് ട്രിപ്പുകളിൽ ഇത് ബാധകമല്ല. ഗോ ഫസ്റ്റ് ഓഫർ ആഭ്യന്തര യാത്രകളിൽ മാത്രമേ ലഭ്യമാകൂ, അന്താരാഷ്‌ട്ര വിമാനങ്ങളിൽ ഈ ഓഫർ നൽകില്ല.
Also Read: Viral Video | 'മോണിക്ക ഓ മൈ ഡാർലിംഗ്', വൈറലായി റിപ്പബ്ലിക് ദിന പരേഡ് റിഹേഴ്സലിൽ ഇന്ത്യൻ നേവി ബാൻഡ്
യാത്രയ്ക്ക് മൂന്ന് ദിവസം മുമ്പ് വരെ അധിക ഫീസുകളൊന്നും കൂടാതെ നിങ്ങളുടെ ഫ്ലൈറ്റ് ടിക്കറ്റുകൾ റീഷെഡ്യൂൾ ചെയ്യാൻ സാധിക്കും എന്നതും മറ്റൊരു പ്രത്യേകതയാണ്. എന്നാൽ ടിക്കറ്റ് റദ്ദാക്കണമെങ്കിൽ ക്യാൻസലേഷൻ ചാർജ് നൽകേണ്ടി വരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...