ലഡാക്ക്, അണ്‍ലോക്ക് 2.0: പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും!!
ന്യൂഡല്‍ഹി; പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വൈകിട്ട് നാല് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും.
ന്യൂഡല്‍ഹി; പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വൈകിട്ട് നാല് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും.
പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇത്. രണ്ടാം ഘട്ട അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.
BREAKING!! ഇന്ത്യയില്‍ ടിക് ടോക് നിരോധിച്ചു; 59 ചൈനീസ് ആപ്പുകൾക്ക് നിരോധനം
കൂടുതല്‍ അഭ്യന്തര വിമാന സര്‍വീസുകള്‍ അനുവദിക്കുമെന്നും കടകളില്‍ അഞ്ചു പേരില്‍ കൂടുതല്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. രാത്രിയിലെ കര്‍ഫ്യൂ സമയം 10 മണി മുതല്‍ രാവിലെ അഞ്ചു മണി വരെയാക്കുകയും ചെയ്തിരുന്നു.
ജൂലൈ 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാ തീയറ്ററുകള്‍, ജിം, മെട്രോ റെയില്‍ എന്നിവ അടഞ്ഞു തന്നെ കിടക്കും. നിലവിലുള്ള വിമാന-ട്രെയിന്‍ സര്‍വീസുകള്‍ ഘട്ടം ഘട്ടമായി വര്‍ധിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.