ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. മോദിയ്ക്ക് സ്വന്തമായി വീടോ സ്ഥലമോ വാഹനമോ ഇല്ല. തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ വാരാണസി മണ്ഡലത്തിൽ നിന്നാണ് മോദി മത്സരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രധാനമന്ത്രിയ്ക്ക് 3.02 കോടിയുടെ സ്വത്തുക്കളാണുള്ളത്. 52,920 രൂപയാണ് അദ്ദേഹത്തിന്റെ കൈവശമുള്ളത്. ആസ്തിയിൽ ഭൂരിഭാഗവും ബാങ്ക് നിക്ഷേപമാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ രണ്ട് പ്രധാനമന്ത്രിക്ക് അക്കൗണ്ടുകളുണ്ട്. എസ്ബിഐയിൽ 2,85,60,338 രൂപയുടെ സ്ഥിര നിക്ഷേപവുമുണ്ട്. സ്ഥാവര സ്വത്തുക്കളൊന്നും പ്രധാനമന്ത്രിയുടെ പേരിൽ ഇല്ല. 2.67 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വർണമോതിരങ്ങളുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.


ALSO READ: ലൈംഗികാതിക്രമക്കേസ്; എച്ച്ഡി രേവണ്ണയ്ക്ക് ഉപാധികളോടെ ജാമ്യം


ഇത് തുടർച്ചയായ മൂന്നാം തവണയാണ് നരേന്ദ്ര മോദി വാരണാസിയിൽ നിന്ന് ജനവിധി തേടുന്നത്. 2014ലാണ് മോദി ആദ്യമായി വാരണാസി മണ്ഡലത്തിൽ മത്സരിച്ചത്. തുടർന്ന് 2019ലും വാരണാസി തന്നെയായിരുന്നു മോദിയുടെ മണ്ഡലം. ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടത്തിൽ ജൂൺ ഒന്നിന് പ്രധാനമന്ത്രി വാരണാസി മണ്ഡലത്തിൽ നിന്ന് മൂന്നാം തവണയും ജനവിധി തേടും. 


കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് മോദി പത്രിക സമർപ്പിക്കുന്നതിനായി കലക്ടറേറ്റിൽ എത്തിയത്. നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് തൊട്ടുപിന്നാലെ നടത്തിയ ശക്തിപ്രകടനത്തിൽ നിരവധി കേന്ദ്രമന്ത്രിമാരും ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ (എൻഡിഎ) നേതാക്കളും പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ചിരാഗ് പാസ്വാൻ, ജനസേനാ പാർട്ടി നേതാവ് പവൻ കല്യാൺ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, രാഷ്ട്രീയ ലോക് മോർച്ച അധ്യക്ഷൻ ഉപേന്ദ്ര കുശ്‌വാഹ ഉൾപ്പെടെയുള്ളവർ ശക്തിപ്രകടനത്തിന്റെ ഭാ​ഗമായി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.