ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ നേപ്പാള്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു പുറപ്പെടും. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് മോദിയുടെ സന്ദര്‍ശനം.


COMMERCIAL BREAK
SCROLL TO CONTINUE READING

നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലിയുമായി മോദി ഔദ്യോഗിക ചര്‍ച്ച നടത്തും. ഇന്ത്യയുടെ സഹായത്തോടെ നിര്‍മിക്കുന്ന 900 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതിക്ക് ഇരു പ്രധാനമന്ത്രിമാരും ഒന്നിച്ച് തറക്കല്ലിടും.


കാഠ്മണ്ഡു, ജനക്പുര്‍, മുക്തിനാഥ് എന്നിവിടങ്ങളിലാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ മോദിയുടെ പരിപാടികള്‍. വെള്ളിയാഴ്ച ജനക്പുരിലാണ് അദ്ദേഹം ആദ്യമെത്തുക. പ്രധാനമന്ത്രിയായശേഷം മോദിയുടെ മൂന്നാം നേപ്പാള്‍ സന്ദര്‍ശനമാണിത്. 2014ല്‍ സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കാനായിരുന്നു ആദ്യ സന്ദര്‍ശനം.