New Delhi : രാജ്യത്ത് കോവിഡ് രണ്ടാം തംരഗത്തിന്റെ (COVID Second Wave) വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) തന്റെ വിദേശ പര്യടനം എല്ലാം നിർത്തിവെച്ചു. മെയ് മാസത്തിൽ യൂറോപ്യ.ൻ രാജ്യങ്ങളായ ഫ്രാൻസിലും (France) പോർച്ചുഗല്ലിലുമായി (Portugal) നടത്താൻ തീരുമാനിച്ചിരുന്ന പര്യടനമായിരുന്നു മാറ്റിവെച്ചതെന്ന് വിവിധ വൃത്തങ്ങൾ സീ ന്യൂസിനെ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

16-ാം ഇന്ത്യ യൂറോപ്യൻ യൂണിയൻ സമ്മേളനത്തിനായി മെയ് ആറിന് പോർച്ചുഗല്ലിലേക്കും അതെ തുടർന്ന് മെയ് എട്ടിന് ഫ്രാൻസിൽ ഉഭയകക്ഷി ചർച്ചയ്ക്കുമായിട്ടും തീരുമാനിച്ചിരുന്ന വിദേശ പര്യടനമാണ് പ്രധാനമന്ത്രി റദ്ദാക്കിയത്. ഇന്ത്യ-ഇയു 2020 സമ്മേളനം കഴിഞ്ഞ വർഷം ഓൺലൈനിലൂടെയാണ് പ്രധാനമന്ത്രി പങ്കെടുത്തത്.


ALSO READ : Covid Vaccine: 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും മേയ് 1 മുതല്‍ വാക്‌സിന്‍


അതിനിടെ ഇന്ത്യയിൽ അതിവേഗം വ്യാപിക്കുന്ന കോവിഡ് 19 രണ്ടാം തരംഗത്തെ തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺന്റെ ഇന്ത്യൻ പര്യടനം റദ്ദാക്കി. ഏപ്രിൽ 25നായിരുന്നു ബോറിസ്. ജോൺസണിന്റെ ഇന്ത്യൻ സന്ദർശനം നിശ്ചിയിച്ചിരുന്നത്. നേരത്തെ ഈ വർഷത്തെ ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ മുഖ്യ അതിഥിയായ ബോറിസ് ജോൺസണെ ആയിരുന്നു ക്ഷണിച്ചിരുന്നത്. എന്നാൽ യുകെയിൽ കണ്ടെത്തിയ അപകടകാരിയായ വകഭേദത്തെ തുടർന്ന് ബോറിസ് ജോൺസിന്റെ സന്ദർശനം മാറ്റിവെക്കുകയായിരുന്നു.


ALSO READ : COVID Second Wave ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന എല്ലാ ഫ്ലൈറ്റ് സർവീസുകൾ ഹോങ് കോങ് നിർത്തിവെച്ചു


അടുത്തിടെ അയൽ രാജ്യമായ ബംഗ്ലദേശിലാണ് പ്രധാനമന്ത്രി നടത്തിയ ഏക വിദേശ പര്യടനം. ബംഗ്ലദേശിന്റെ 50-ാം സ്വാതന്ത്രിയ ദിനാഘോഷത്തിൽ മുഖ്യാതിഥിയായിട്ടാണ് മോദി ബംഗ്ലദേശിലേക്ക് പോയത്. 2019 നവംബറിൽ കോവിഡ് മുമ്പ് നടത്തിയ വിദേശ പര്യടനത്തിന് ശേഷം നരേന്ദ്ര മോദി ആദ്യമായി നടത്തിയ വിദേശ പര്യടനമായിരുന്നു ബംഗ്ലദേശിൽ പോയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക