സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ PM Modi ബംഗ്ലാദേശിലെത്തി

കൊവിഡ് 19 വ്യാപനത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശമാണിത്.   

Written by - Zee Malayalam News Desk | Last Updated : Mar 26, 2021, 11:52 AM IST
  • സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ PM Modi ബംഗ്ലാദേശിലെത്തി
  • കൊവിഡ് 19 വ്യാപനത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശമാണിത്
  • ഗാർഡ് ഓഫ് ഓണർ നൽകിയാണ് നരേന്ദ്ര മോദിയെ സ്വാഗതം ചെയ്തത്.
സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ PM Modi ബംഗ്ലാദേശിലെത്തി

ധാക്ക: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശിൽ എത്തി.  കൊവിഡ് 19 വ്യാപനത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശമാണിത്. 

 

 

ബംഗ്ലാദേശിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ രാജ്യത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയാണ് സ്വാഗതം ചെയ്തത്. ഗാർഡ് ഓഫ് ഓണർ നൽകിയാണ് നരേന്ദ്ര മോദിയെ സ്വാഗതം ചെയ്തത്.

Also Read: Tamil Nadu Assembly Election 2021: നടി ഷക്കീല കോൺഗ്രസിൽ ചേർന്നു 

ബംഗ്ലാദേശിന്റെ അൻപതാം സ്വാതന്ത്ര്യ വാർഷികമാണ് ഇന്ന്.  ഇന്ന് നടക്കുന്ന പരിപാടികളിൽ മുഖ്യാതിഥി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്.  തുടർന്ന് നടക്കുന്ന ആഘോഷ പരിപാടികളിലും അദ്ദേഹം പങ്കെടുക്കും. 

ശേഷം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായും, പ്രസിഡന്റ് മദ് അബ്ദുൾ ഹമീദുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ ഇന്ത്യ- ബംഗ്ലാദേശ് ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനായി പ്രധാനമന്ത്രി വിവിധ കരാറുകളിലും ഒപ്പുവെയ്ക്കും.

കൂടാതെ നരേന്ദ്ര മോദി ശ്രീ ശ്രീ ഹരിചന്ദ് ക്ഷേത്രത്തിലും സന്ദർശനം നടത്തും. ഒപ്പം മത്വ സമുദായത്തിലെ അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തും. ശേഷം മത്വ സമുദായത്തിന്റെ സ്ഥാപകൻ ഹരിചന്ദ് ഠാക്കൂറുമായി വസതിയും സന്ദർശിക്കും.

ഇന്ത്യയുമായി ചരിത്രപരവും സാംസ്കാരികവും ഭാഷാപരവുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്ന ബംഗ്ലാദേശിലേക്ക് തന്നെ കൊവിഡിന് ശേഷം ആദ്യമായി യാത്രചെയ്യാന്‍ സാധിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി യാത്രതിരിക്കും മുൻപ് പറഞ്ഞിരുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News