Lock down;രണ്ടാം ഘട്ട തുറക്കലിന് തയ്യാറാകാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം!
വീണ്ടും ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കും എന്ന അഭ്യുഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം ഘട്ട തുറക്കലിന് തയ്യാറാകാന്‍
ന്യൂഡല്‍ഹി:വീണ്ടും ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കും എന്ന അഭ്യുഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം ഘട്ട തുറക്കലിന് തയ്യാറാകാന്‍
പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.
വീണ്ടും ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുമെന്ന കിംവദന്തികള്‍ക്കെതിരെ പോരാടെണ്ടതുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ
വീഡിയോ കോണ്‍ഫറന്‍സില്‍ പറഞ്ഞു.
രണ്ടാം ഘട്ട തുറക്കലില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുമെന്നും പ്രധാനമന്ത്രി സൂചന നല്‍കി.
രാജ്യത്തെ ജനങ്ങളുടെ ദുരിതം എങ്ങനെ ലഘൂകരിക്കാം എന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
കോവിഡ് വ്യാപനം തടയുന്നതിനുള്ള അടിസ്ഥാന മുന്‍കരുതലുകള്‍ സ്വീകരിച്ച് കൊണ്ട് കൂടുതല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക്
അനുമതി നല്‍കുമെന്ന സൂചനയും പ്രധാനമന്ത്രി നല്‍കി.
മാസ്ക്ക് ധരിക്കുക,ശുചിത്വം പാലിക്കുക,സാമൂഹിക അകലം പാലിക്കുക,എന്നീ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതായി ഉറപ്പ് വരുത്തണം
എന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
കൂടുതല്‍ ഓഫീസുകള്‍ തുറക്കും,ചന്തകള്‍ തുറക്കും,ഗതാഗത നിയന്ത്രണങ്ങള്‍ നീക്കും ഇതോടെ കൂടുതല്‍ തൊഴിലവസരങ്ങള്‍
ഉണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഡല്‍ഹി,ചെന്നൈ,മുംബൈ എന്നീ നഗരങ്ങളില്‍ ലോക്ക് ഡൌണ്‍ നീട്ടുമെന്ന അഭ്യുഹം പ്രചരിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.