New Delhi: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഐസൊലേഷനില്‍.  


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രിയങ്കയുടെ  കുടുംബത്തിലെ  ഒരംഗത്തിനും  ഒരു സ്റ്റാഫിനും  കഴിഞ്ഞ ദിവസം  കോവിഡ്  -19  സ്ഥിരീകരിച്ചിരുന്നു.  പ്രിയങ്കയുടെ RT-PCR ഫലം നെഗറ്റീവ് ആണ്.  എന്നിരുന്നാലും ഡോക്ടര്‍മാരുടെ  നിര്‍ദ്ദേശ പ്രകാരമാണ്  അവര്‍ ഐസൊലേഷനില്‍ കഴിയുന്നത്‌.   നിലവില്‍ കൊറോണ നെഗറ്റീവ് ആണ് എങ്കിലും  ഐസൊലേഷനിൽ തുടരാനും കുറച്ച് ദിവസങ്ങൾക്ക് ശേഷം വീണ്ടും പരിശോധന നടത്താനും  ഡോക്ടർ നിർദ്ദേശിച്ചതായി അവര്‍  ട്വീറ്റിലൂടെ   അറിയിച്ചു. 


അതേസമയം,  ഡല്‍ഹിയില്‍ കോവിഡ്  വ്യാപനം ശക്തമാവുകയാണ്.  തിങ്കളാഴ്ച  4,099 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.  ഡൽഹിയിൽ സജീവമായ കേസുകളുടെ എണ്ണം
10,986 ആയി ഉയർന്നു.  കൊറോണ ബാധിച്ച് ഒരാള്‍ മരിയ്ക്കുകയും ചെയ്തു.  


ഡല്‍ഹിയില്‍ അണുബാധ നിരക്ക് 6.46% ആണ്.  തുടർച്ചയായി രണ്ട് ദിവസത്തേക്ക് അണുബാധ നിരക്ക് 5 ശതമാനത്തിൽ കൂടുതലാണെങ്കിൽ,  'റെഡ് അലർട്ട്' സാഹചര്യം ആയിരിയ്ക്കും.  ഇത് കർഫ്യു അടക്കം കൂടുതല്‍  നിയന്ത്രണങ്ങള്‍ക്ക് ഇടയാക്കും.  


ഡല്‍ഹിയിലെ കോവിഡ് വ്യാപന നിരക്ക് പരിശോധിച്ചാല്‍  കഴിഞ്ഞ ഒരാഴ്ചയായി കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. ഞായറാഴ്ച, ഡൽഹിയിൽ 3,194 പേര്‍ക്കാണ് പുതുതായി രോഗം  സ്ഥിരീകരിച്ചത്. അണുബാധ നിരക്ക് 4.59 ശതമാനമായിരുന്നു. 


എന്നാല്‍,  ശനിയാഴ്ച 2,716,  വെള്ളിയാഴ്ച  1,796,,  വ്യാഴാഴ്ച  1,313 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക