എയിംസ്നഴ്സിംഗ് റിക്രൂട്ട്മെൻറിലെ സ്ത്രീ സംവരണത്തിനെതിരെ വ്യാപക പ്രതിഷേധം.നഴ്സുമാരുടെ സംഘടനകളായ എയിംസ് നെഴ്സസ് യുണിയന്‍ ,ആള്‍ ഇന്ത്യാ നെഴ്സസ് അസോസിയേഷന്‍,നാഷണല്‍ നെഴ്സസ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപെട്ട് രംഗത്ത് വന്നിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

നാഗ്പൂർ, പാട്ന എയിംസ് ആശുപത്രികളിലെ നേഴ്സിംഗ് തസ്തികയിലേക്കുള്ള നിയമനത്തില്‍   80 % വനിതാ സംവരണം വരുത്തിയതാണ് വിവിധ നഴ്സിംഗ് സംഘടനകളുടെ പ്രതിഷേധത്തിന് കാരണമായത്.പ്രതിഷേധം ഉയര്‍ത്തുന്ന  സംഘടനകളില്‍ നാഷണല്‍ നെഴ്സസ് അസോസിയേഷന്‍ ബിജെപി അനുകൂല സംഘടനയാണ്.


രാജ്യത്തെ മുഴുവൻ എയിംസുകളുടെയും   ഭരണ ഏകോപന സമിതിയുടെ സെന്‍റര്‍  ഇന്‍സ്റ്റിറ്റ്യൂഷന്‍ ബോഡിയുടെ  27/7/2019 ലെ   മീറ്റിങ്ങിലാണ്  സംവരണം സംബന്ധിച്ച  തീരുമാനമെടുത്തത്. നഴ്സിംഗ് മേഖലയിലെ പ്രതിനിധികളോട് ആലോചിക്കാതെ ഏകപക്ഷിയമായ എടുത്ത തീരുമാനത്തിൽ  പ്രതിഷേധമുള്ള സംഘടനകള്‍ നിയമ പോരാട്ടത്തിനും തയ്യാറെടുക്കുകയാണ്.ഭരണഘടനയുടെ ലംഘനമാണ് ഈ സംവരണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും സംഘടനാ നേതാക്കള്‍ ആരോപിക്കുന്നു.   
മറ്റു മെഡിക്കൽ-പാരാമെഡിക്കൽ തസ്തികളിൽ ഒന്നിലും ഇത്തരം ഒരു തിരുമാനം കൈക്കൊണ്ടിട്ടില്ല എന്ന കാര്യവും അവര്‍ ചൂണ്ടികാട്ടുന്നു.


സ്ത്രീകൾ ഭൂരിപക്ഷമുള്ള നഴ്സിംഗ് പ്രൊഫഷനിൽ സ്ത്രീ ശാക്തികരണം എന്ന  അധികൃതരുടെ പൊള്ളയായ വാദത്തെ തള്ളികളഞ്ഞ്, വിഷയത്തിൽ എയിംസ് ചെയർമാൻ കൂടിയായ  കേന്ദ്ര ആരോഗ്യ മന്ത്രി ഡോക്ടര്‍ ഹര്‍ഷ വര്‍ദ്ധന്‍ ഇടപെടണമെന്നാണ്   സംഘടനകളുടെ ആവിശ്യം.