ന്യൂഡല്‍ഹി: ബാങ്കിങ് പരിഷ്കാരം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 29ന് ദേശീയതലത്തില്‍ ഇന്ന്‍ ബാങ്ക് പണിമുടക്ക്. രാജ്യത്തെ പൊതുസ്വകാര്യ മേഖലാ ബാങ്കുകളുടെ 80,000 ബ്രാഞ്ചുകളാണ് ഇതേ തുടര്‍ന്ന് ഇന്ന് അടഞ്ഞുകിടക്കുക.


COMMERCIAL BREAK
SCROLL TO CONTINUE READING

ബാങ്കുകള്‍ ലയിപ്പിക്കുന്ന നയം തിരുത്തുക, വന്‍കിടക്കാരുടെ കിട്ടാക്കടം പിരിക്കാന്‍ നടപടികളും നിയമഭേദഗതിയും കൊണ്ടുവരുക, വായ്പാ കുടിശ്ശിക ക്രിമിനല്‍ കുറ്റമാക്കുക, വന്‍കിട കുടിശ്ശികക്കാരുടെ പേരുകള്‍ പുറത്തുവിടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍റെ നേതൃത്തിലാണ് പണിമുടക്ക്. 10 ലക്ഷത്തിലേറെ ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കും. 


പൊതുമേഖലാ, സ്വകാര്യ, വിദേശ, ഗ്രാമീണ ബാങ്കുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. വാണിജ്യബാങ്കുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ സഹകരണബാങ്കുകളുടെ പ്രവര്‍ത്തനത്തെയും സമരം ബാധിച്ചേക്കാം.