ശ്രീനഗർ∙ ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ പൊലീസ് മേഖലയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. പുലര്‍ച്ചെ 4:20 ന് ആണ് ആക്രമണം നടന്നത്.  ഈ ആക്രമണത്തില്‍ 5  സുരക്ഷ സൈനികര്‍ക്ക് പരിക്കേറ്റു.


COMMERCIAL BREAK
SCROLL TO CONTINUE READING

തീവ്രവാദികള്‍ കെട്ടിടത്തിനുള്ളിലിരുന്ന്​ സുരക്ഷാ ജീവനക്കാർക്ക്​ നേരെ വെടിയുതിർക്കുകയും ഗ്രനേഡ്​ വലിച്ചെറിയുകയുമായിരുന്നു. മൂന്നു തീവ്രവാദികള്‍ ഇപ്പോഴും സംഭവസ്ഥലത്ത് ഒളിച്ചിരിക്കുന്നതയാണ് സേനയുടെ നിഗമനം. 


തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന കെട്ടിടവും പരിസരവും സേന വളഞ്ഞിരിക്കുകയാണ്. ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്‌.