Pune: റെസ്റ്റോറന്‍റ് ജീവനക്കാരന്‍റെ  അശ്രദ്ധ,  പഞ്ചസാര ചോദിച്ച നാല്  വയസുകാരന്  നല്‍കിയത്  Washing Soda, ഗുരുതരാവസ്ഥയിലായ കുട്ടി ICUവില്‍...


COMMERCIAL BREAK
SCROLL TO CONTINUE READING

പൂനെയിലെ  സനസ് ഗ്രൗണ്ടിന് സമീപമുള്ള വിശ്വ ഹോട്ടലിലാണ്  സംഭവം നടന്നത്.


കഴിഞ്ഞ  ഞായറാഴ്ച്ചയാണ് മുത്തച്ഛനും ജ്യേഷ്ഠനുമൊപ്പം കുട്ടി റെസ്റ്റോറന്‍റില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയത്.
ഭക്ഷണം കഴിച്ചതിന് ശേഷം  അല്‍പ്പം പഞ്ചസാര ആവശ്യപ്പെട്ട കുട്ടിക്ക് റെസ്റ്റോറന്‍റിലെ ജീവനക്കാരന്‍ "അബദ്ധത്തില്‍" നല്‍കിയത്  വാഷി൦ഗ്  സോഡ  (Washing Soda) ആയിരുന്നു. ഇത് തിരിച്ചറിയാതെ,   പഞ്ചസാരയാണെന്ന് കരുതി സോഡ  വായിലിട്ടതോടെ വേദനകൊണ്ട് കുട്ടി നിലവിളിക്കാന്‍ തുടങ്ങി.


ഉടനെ തന്നെ കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാവ് ഗുരുതരമായി പൊള്ളിയതിനാല്‍  ICUവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുട്ടി കഴിച്ചത് പഞ്ചസാരയല്ല മറിച്ച്,  വാഷി൦ഗ്  സോഡയാണെന്ന് കണ്ടെത്തിയത്.


പഞ്ചസാര ചോദിച്ച കുട്ടിക്ക്  ഹോട്ടലിലെ ജീവനക്കാരന്‍ ഒരു ബോട്ടില്‍ നല്‍കിയെന്നും അത് കഴിച്ച ഉടനെ മകന്‍ നിലവിളിക്കാന്‍ തുടങ്ങുകയായിരുന്നുവെന്നും   കുട്ടിയുടെ അമ്മ  പറഞ്ഞു. പേരക്കുട്ടി എന്താണ് കഴിച്ചതെന്നറിയാന്‍ കുപ്പിയിലെ പൊടി രുചിച്ചു നോക്കിയപ്പോഴാണ് അത് പഞ്ചസാരയല്ലെന്ന് തിരിച്ചറിഞ്ഞത് എന്ന് കുട്ടിയുടെ  മുത്തച്ഛന്‍ പറഞ്ഞു.


Also read: Shigella: കോഴിക്കോട് ഒന്നര വയസുകാരന് രോഗം സ്ഥിരീകരിച്ചു


ജീവനക്കാരന്‍റെ അനാസ്ഥയില്‍ പോലീസ് കേസെടുത്തിരിയ്ക്കുകയാണ്. റെസ്റ്റോറന്‍റ് ഉടമയ്ക്കും ജീവനക്കാരനുമെതിരെ കുടുംബം നല്‍കിയ പരാതിയിലാണ് കേസ്.


Zee Hindustan App നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ  ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy