Puneeth Rajkumar Death : പുനീത് രാജ്കുമാറിന്റെ വിയോഗത്തിൽ മനംനൊന്ത് ഒരു ആരാധകനും കൂടി ആത്മഹത്യ ചെയ്തു
ഇതോടെ പുനീതിന്റെ മരണവുമായി ബന്ധപ്പെട്ട് മരിച്ചവരുടെ എണ്ണം അഞ്ചായി.
Bengaluru : അന്തരിച്ച കന്നടാ നടൻ പുനീത് കുമാറിന്റെ വിയോഗത്തിൽ (Puneeth Rajkumar Demise) മനംനൊന്ത് ഒരു ആരാധകനും കൂടി ജീവനൊടുക്കി (Suicide). കർണാടകയിലെ ബെന്നാർഘട്ട സ്വദേശിയായ രാജേന്ദ്രയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇതോടെ പുനീതിന്റെ മരണവുമായി ബന്ധപ്പെട്ട് മരിച്ചവരുടെ എണ്ണം അഞ്ചായി.
40തുകാരനായ രാജേന്ദ്ര തന്റെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യയും മാതാവും പുറത്ത് പോയ സമയത്താണ് പുനീതിന്റെ ആരാധകൻ ജീവനൊടുക്കിയത്.
ALSO READ : Puneeth Rajkumar: പുനീത് രാജ്കുമാറിന് വിട, അപ്പുവിന് അന്ത്യവിശ്രമം അച്ഛനരികെ
പുനീത് മരിച്ചതിന് ശേഷം രാജേന്ദ്ര കടുത്ത മാനസിക സമ്മർദത്തിലായിരുന്നു എന്ന് ബന്ധുക്കൾ പൊലീസിനോട് അറിയിച്ചു . പുനീത് മരണം പുറത്ത് വന്ന സമയത്ത് രാജേന്ദ്രയും കുടുംബവും തിരുപതിയിലായിരുന്നു. അവിടെ നിന്ന് ഉടൻ തന്നെ ബെംഗളൂരുവിലേക്ക് തിരിക്കുകയായിരുന്നു രജേന്ദ്രൻ.
ALSO READ : അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ സംസ്കാരം നാളെ
പിന്നീട് വീട്ടിലെത്തിയതിന് ശേഷം രാജേന്ദ്ര ടിവിയിൽ പുനീതിന്റെ മരണവുമായി ബന്ധപ്പെട്ട വാർത്തകൾ മുഴുവൻ നേരവും കണ്ടുകൊണ്ടിരിക്കുകയായിരുന്നു. പുനീതിന്റെ സിനിമകൾ ഒന്നിലേറെ തവണ തിയറ്ററിൽ കാണുന്ന വ്യക്തി ആയിരുന്നു രാജേന്ദ്ര. കൂടാതെ തന്റെ മരണം ശേഷം പുനീതിനെ പോലെ കണ്ണുകൾ ദാനം ചെയ്യണമെന്നുള്ള സമ്മതപത്രം നൽകയിരുന്നു.
ALSO READ : Puneeth Rajkumar Passed Away| കന്നട സൂപ്പർ താരം പുനീത് രാജ്കുമാർ അന്തരിച്ചു
പുനീതിന്റെ മരണവുമായി ബന്ധപ്പെട്ട് കർണാടകയിൽ മരിക്കുന്ന 5 വ്യക്തയാണ് രാജേന്ദ്ര. ഇതിൽ രണ്ട് പേർ ഹൃദയസ്തംഭനത്തെ തുടർന്നും ബാക്കി മൂന്ന് പേർ ആത്മഹത്യയുമാണ് നടന്നത്. കഴിഞ്ഞ ദിവസം മാണ്ഡ്യയിൽ ഒരു ആരാധൻ ഭക്ഷണം ഉപേക്ഷിച്ച് അവസാനം മരണമടഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...