ന്യൂ ഡൽഹി :  അഴിമതി അരോപണത്തെ തുടർന്ന് പഞ്ചാബ് ആരോഗ്യ മന്ത്രി വിജയ് സിംഗ്ലയെ പുറത്താക്കി മുഖ്യമന്ത്രി ഭഗവന്ത് മൻ. വിജയ് സിംഗ്ല അഴിമതി നടത്തിയെന്നും അതിന്റെ തെളിവുകൾ തന്റെ പക്കൽ ഉണ്ടെന്നും അറിയിച്ചുകൊണ്ടാണ് ഭഗവന്ത് മൻ തന്റെ മന്ത്രിസഭയിലെ ആരോഗ്യ മന്ത്രിയെ പുറത്താക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പുറത്താക്കിയ മന്ത്രിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനും മുഖ്യമന്ത്രി നിർദേശം നൽകി. ഇതിന് പിന്നാലെ പഞ്ചാബ് പോലീസിന്റെ അഴിമതി വിരുദ്ധ വിഭാഗം വിജയ് സിംഗ്ലയ്ക്കെതിരെ കേസെടുക്കുകയും ചെയ്തു. ആരോഗ്യ വകുപ്പിലെ ഓരോ ടെൻഡറുകൾക്കും ഒരു ശതമാനം കമ്മീഷൻ ആവശ്യപ്പെട്ടുയെന്നാണ് മന്ത്രിക്കെതിരെയുള്ള ആരോപണം. പഞ്ചാബിൽ ഒരു ശതമാനം പോലും അഴിമതി വെച്ചുപൊറുപ്പിക്കില്ലയെന്നും മൻ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.


ALSO READ : Navjot Singh Sidhu : ജയിലിലെ റൊട്ടിയും പരിപ്പും കഴിക്കുന്നില്ല ; സിദ്ദുവിന് പ്രത്യേക ഭക്ഷണം ആശുപത്രിയിൽ നൽകും


"മധ്യമങ്ങൾക്ക് ഇക്കാര്യത്തെ കുറിച്ച് അറിയില്ല. എനിക്ക് വേണമെങ്കിൽ ഇക്കാര്യം മറച്ച് വെക്കാമായിരുന്നു. ഞാൻ അങ്ങനെ ചെയ്താൽ എന്നെ വിശ്വസിച്ച ലക്ഷകണക്കിനുള്ള ആൾക്കാരെ ചതിക്കുന്നതിന് തുല്യമായിരിക്കും. അതുകൊണ്ട് മന്ത്രിക്കെതിരെ ഞാൻ കർശന നടപടി സ്വീകരിക്കുന്ന" വീഡിയോ സന്ദേശത്തിൽ പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു. അഴിമതി ആരോപണം സിംഗ്ല സമ്മതിച്ചുയെന്നും മൻ അറിയിച്ചു. 



ഇത് രണ്ടാം തവണയാണ് ആം ആദ്മി സർക്കാരുകൾ അഴിമതി ആരോപണം നേരിടുന്ന ഒരു മന്ത്രിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുന്നത്. കൂടാതെ ഇന്ത്യയുടെ ചരിത്രത്തിലും ഇത് രണ്ടാം തവണ തന്നെയാണ്. നേരത്തെ 2015ൽ ഡൽഹിയിലെ എഎപി സർക്കാരായിരുന്നു സമാനമായി അഴിമതി ആരോപണം നേരിട്ട മന്ത്രിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയിരുന്നത്. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.