Punjab: 40 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പഞ്ചാബ് ആം ആദ്മി പാര്‍ട്ടി എംഎൽഎ ജസ്വന്ത് സിംഗ് ഗജ്ജൻമജ്രയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്  അറസ്റ്റ് ചെയ്തു. പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ഇയാളെ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ പിടികൂടിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Shani Uday 2024: ഈ രാശിക്കാരുടെ കഷ്ടകാലം അവസാനിക്കുന്നു, ശനി ദേവന്‍റെ കൃപയാല്‍ പണത്തിന്‍റെ പെരുമഴ!! 


പഞ്ചാബിലെ അമർഗഡിൽ നിന്നുള്ള ആം ആദ്മി പാര്‍ട്ടി എംഎൽഎയാണ് ജസ്വന്ത് സിംഗ് ഗജ്ജൻമജ്ര. ജസ്വന്ത് സിംഗിന്‍റെ അറസ്റ്റ്  ആം ആദ്മി പാർട്ടിയെ അപകീര്‍ത്തി പ്പെടുത്താനുള്ള നീക്കമാണ് എന്നാണ് പാര്‍ട്ടി വക്താവ് അഭിപ്രായപ്പെട്ടത്. ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നതിന് മുമ്പ് അദ്ദേഹം പ്രശ്‌നങ്ങൾ നേരിട്ടിരുന്നു. ഇത് ബിജെപിയുടെ ഗൂഢാലോചനയാണ്, പാർട്ടി വക്താവ് മൽവിന്ദർ കാങ് പറഞ്ഞു.


Also Read:  Weekly Career Horoscope 6 - 12 November 2023: ഈ രാശിക്കാര്‍ സാമ്പത്തിക സ്ഥിരതയില്‍ ശ്രദ്ധിക്കുക, ഈ ആഴ്ച തൊഴില്‍പരമായി എങ്ങിനെ? 
 
ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ പഞ്ചാബിലെ സ്വകാര്യ സ്ഥാപനങ്ങൾ, ഡയറക്ടർമാർ/ഗ്യാറന്‍റർമാർ എന്നിവർക്കൊപ്പം കഴിഞ്ഞ വർഷം ജസ്വന്ത് സിംഗിന്‍റെ വസതി ഉൾപ്പെടെ മൂന്ന് സ്ഥലങ്ങളിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI) പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ഒപ്പിട്ട 94 ബ്ലാങ്ക് ചെക്കുകളും നിരവധി ആധാർ കാർഡുകളും കണ്ടെടുത്തതായി മുതിർന്ന സിബിഐ ഉദ്യോഗസ്ഥൻ അറിയിച്ചിരുന്നു. 


ഏകദേശം 16.57 ലക്ഷം രൂപ,  88 വിദേശ കറൻസി നോട്ടുകൾ, ചില സ്വത്ത് രേഖകൾ, നിരവധി ബാങ്ക് അക്കൗണ്ടുകൾ, മറ്റ് കുറ്റാരോപിത രേഖകൾ എന്നിവ പരിശോധനയിൽ കണ്ടെത്തുകയും കണ്ടെടുക്കുകയും ചെയ്തതായി സിബിഐയുടെ പ്രസ്താവനയിൽ പറയുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.