New Delhi: പഞ്ചാബിൽ മുൻ മുഖ്യമന്ത്രി അമരീന്ദർ സിങിനെ പിന്നിലാക്കി ആം ആദ്മി പാർട്ടിയുടെ സ്ഥാനാർഥി അജിത് പാൽ സിങ് കോലി മുന്നേറുകയാണ്. പട്യാല അർബൻ മണ്ഡലത്തിൽ നിന്നാണ് ഇരുവരും മത്സരിച്ചത്. പഞ്ചാബിൽ ആം ആദ്മി പാർട്ടി വൻ തോതിൽ മുന്നേറുകയാണ്. നിലവിൽ 88 സീറ്റുകളിൽ ആം ആദ്മി പാർട്ടി മുന്നിലാണ്. അതേസമയം കോൺഗ്രസ് ആകെ 13 സീറ്റുകളിൽ മാത്രമാണ് ലീഡ് നില നിലനിർത്തുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന  അമരീന്ദർ സിങ് കഴിഞ്ഞ സെപ്റ്റംബറിൽ പാർട്ടിയിൽ നിന്ന് രാജി വെച്ചിരുന്നു. ഇത്തവണ ബിജെപിയുമായി കക്ഷി ചേർന്നാണ് അമരീന്ദർ സിങ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഫലസൂചനകൾ പുറത്തുവരുന്ന ആദ്യ ഘട്ടം മുതൽ തന്നെ കോൺഗ്രസിനെ പിന്നിലാക്കിക്കൊണ്ട് ശ്രദ്ധേയമായ മുന്നേറ്റമാണ് എഎപി കാഴ്ച വെച്ചത്.  എക്‌സിറ്റ് പോളുകൾ പഞ്ചാബിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിൽ കടുത്ത പോരാട്ടം നടക്കുമെന്ന് പ്രവചിച്ചിരുന്നു.


ALSO READ: Punjab Election Result 2022: പഞ്ചാബിൽ ആം ആദ്മി പാർട്ടി ലീഡ് ചെയ്യുന്നു


പഞ്ചാബിൽ ശിരോമണി അകാലിദൾ മൂന്നാമതും ബിജെപി സഖ്യം നാലാം സ്ഥാനത്തുമാണ് ഇപ്പോഴുള്ളത്. കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ചരൺജിത് സിങ് ഛന്നി രണ്ടു മണ്ഡലങ്ങളിലും ലീഡ്ചെയ്യുന്നുണ്ട്. കോൺഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ധു അമൃത്സർ ഈസ്റ്റിൽ പിന്നിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 


 പഞ്ചാബിൽ ആംആദ്മി അധികാരത്തിൽ എത്തിയാൽ ഡൽഹിക്ക് പുറത്ത് ആദ്യമായി തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ പാർട്ടിക്ക് കഴിയും. എക്സിറ്റ് പോളിൽ എഎപിക്ക് തന്നെയാണ് വിജയം പ്രവചിച്ചിരുന്നത്.  പഞ്ചാബിൽ 117 നിയമസഭാ മണ്ഡലങ്ങളിലേക്കായി 1304 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.  ഇതിൽ 93 സ്ത്രീകളും രണ്ട് ട്രാൻസ്ജൻഡേഴ്സും ഉൾപ്പെടുന്നു. ഭഗ്‌വന്ത് സിങ് മൻ ആണ് എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.