ചണ്ഡീഗഡ്: പഞ്ചാബിലെ (Punjab) കർഷക സമരത്തിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി അമരീന്ദർ സിങ് (Chief Minister Amarinder Singh). കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ (Farm Laws) കഴിഞ്ഞ വർഷം കർഷകർ ആരംഭിച്ച സമരം പഞ്ചാബിന്റെ സമ്പദ്‍വ്യവസ്ഥയെ ബാധിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം തുടരുന്നതിൽ ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സമരം കേന്ദ്ര സർക്കാരിന്റെ (Central Government) കാർഷിക നിയമങ്ങൾക്കെതിരെ ആയതിനാൽ സമരക്കാർ (Protestors) ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കണമെന്നും പഞ്ചാബിനെ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ പ്രതിഷേധം ‍ഡൽഹിയിലേക്ക് മാറ്റുക. പഞ്ചാബിനെ ശല്യം ചെയ്യരുത്– അമരീന്ദർ സിങ് പറഞ്ഞു. ഇന്ന് 113 കേന്ദ്രങ്ങളിലാണ് കർഷകർ പ്രതിഷേധിക്കുന്നത്. ഇത് ‍ഞങ്ങളുടെ വികസനത്തെ ബാധിക്കുന്നു– ഹോഷിയാർപൂർ ജില്ലയിൽ നടന്ന ഒരു പരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കർഷകരുടെ ആവശ്യപ്രകാരം പഞ്ചാബ് സർക്കാർ കരിമ്പിന്റെ വില വർധിപ്പിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.


Also Read: Farmers Protest: കേന്ദ്ര സർക്കാരും കർഷകരും തമ്മിൽ നടത്താനിരുന്ന ചർച്ച നാളത്തേയ്ക്ക് മാറ്റി 


പഞ്ചാബ് മുൻ മുഖ്യമന്ത്രിയും ശിരോമണി അകാലിദൾ നേതാവുമായ പ്രകാശ് സിങ് ബാദലിനെയും മകൻ സുഖ്ബിർ സിങ് ബാദലിനെയും 
കാർഷിക നിയമത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി. കാർഷിക നിയമങ്ങളെ (Farm Laws) അകാലിദൾ ആദ്യം അംഗീകരിക്കുകയും പിന്നീട് കർഷകരുടെ സമ്മർദം ശക്തമായതോടെ യു– ടേൺ അടിക്കുകയും ചെയ്തു. ഓ‍ർഡിനൻസുകൾ (Ordinance) പാസാക്കിയത് അകാലി ദളിന്റെ കൂടി അംഗീകാരത്തോട് കൂടിയാണ്. ഓർഡിനൻസ് വരുമ്പോൾ ബട്ടിൻഡ എംപി ഹർസിമ്രക് കൗർ ബാദലും മന്ത്രിസഭയിൽ ഉണ്ടായിരുന്നുവെന്ന് അമരീന്ദർ സിങ് പറഞ്ഞു.


Also Read: Farmers Protest: Singhu, Ghazipur, Tikri അതിർത്തികളിൽ ഇന്റർനെറ്റ് സേവനങ്ങൾ 48 മണിക്കൂറുകളിലേക്ക് നിർത്തിവെച്ചു


അതേസമയം മുഖ്യമന്ത്രിയുടെ (Chief Minister) പ്രസ്താവനയ്ക്കെതിരെ കടുത്ത വിമർശനമാണ് പ്രതിപക്ഷത്തിന്റെ (Opposition) ഭാ​ഗത്ത് നിന്ന് ഉയർന്നിരിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.