തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് ഛന്നിക്കെതിരെ കേസെടുത്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 188 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മാനസ മണ്ഡലത്തിലെ കോൺ​ഗ്രസ് സ്ഥാനാർഥി സിദ്ദു മൂസെവാലയ്ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. പരസ്യപ്രചാരണം അവസാനിപ്പിച്ചതിന് ശേഷവും മണ്ഡലത്തിൽ ഡോർ ടു ഡോർ ക്യാമ്പെയ്ൻ നടത്തിയെന്നാരോപിച്ച് ആംആദ്മി നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സർക്കാർ സംവിധാനങ്ങളെ ഛന്നി ദുരുപയോഗം ചെയ്യുന്നതായി എഎപി ആരോപിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതിനിടെ അവസാന ഘട്ട പ്രചാരണത്തിനിടെയുണ്ടായ സംഘർഷത്തിൽ അകാലിദൾ പ്രവർത്തകൻ കൊല്ലപ്പെട്ടു. കരംജിത്ത് സിം​ഗാണ് മരിച്ചത്. പരസ്യപ്രചാരണത്തിന് പിന്നാലെ കോൺഗ്രസ്-അകാലിദൾ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റ് ചികിത്സയിലായിരുന്നു ഇയാൾ. സംഭവത്തിൽ രണ്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തിട്ടുണ്ട്. 


Also Read: Punjab Polls 2022: റെസ്‌ലിംഗ് ചാമ്പ്യന്‍ ദ ഗ്രേറ്റ് ഖലി BJPയില്‍ ചേര്‍ന്നു


 


നാളെയാണ് പഞ്ചാബില്‍ വോട്ടെടുപ്പ്. 117 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നാളെ നടക്കുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.