Punjab Congress: കോണ്‍ഗ്രസിന്റെ മുന്നേറ്റം ലക്ഷ്യം, സോണിയ ഗാന്ധിക്ക് സിദ്ദുവിന്റെ കത്ത്
അടുത്ത വര്‍ഷം സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കെ സോണിയ ഗാന്ധിക്ക് കത്തെഴുതി പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു...
New Delhi: അടുത്ത വര്‍ഷം സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കെ സോണിയ ഗാന്ധിക്ക് കത്തെഴുതി പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു...
പഞ്ചാബില്‍ പാര്‍ട്ടിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് വഴിയൊരുക്കുന്ന നിര്‍ദ്ദേശങ്ങളാണ് കത്തിന്‍റെ ഉള്ളടക്കമെന്നാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പിന് വെറും മാസങ്ങള്‍ മാത്രം ശേഷിക്കേ പഞ്ചാബ് സര്‍ക്കാര്‍ മുന്‍ഗണന കൊടുക്കേണ്ട കാര്യങ്ങളും കത്തില്‍ എടുത്തുപറയുന്നുണ്ട്.
ഉയര്‍ത്തെഴുന്നേല്‍പ്പിനും തെറ്റുതിരുത്തുന്നതിനുമുള്ള പഞ്ചാബിന്‍റെ അവസാനത്തെ അവസരം എന്നാണ് സിദ്ദു (Navjot Singh Sidhu) തന്‍റെ നീക്കത്തെ വിശേഷിപ്പിച്ചത്.
Also Read: Navjot Singh Sidhu | പഞ്ചാബ് പിസിസി അധ്യക്ഷനായി സിദ്ദു തുടരും; നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് സിദ്ദു
പഞ്ചാബിലെ മയക്കുമരുന്ന് ഭീഷണി, കാർഷിക പ്രശ്നങ്ങൾ, മണൽ ഖനനം എന്നിവ സിദ്ദു തന്‍റെ 13 പോയിന്‍റുകളുടെ അജണ്ടയിൽ എടുത്തുകാണിച്ചവയിൽ ഉൾപ്പെടുന്നു. ലഹരി മാഫിയകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വമ്പന്‍ സ്രാവുകളുടെ അറസ്റ്റ്, അവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണം. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കര്‍ഷക കരി നിയമങ്ങളെ പഞ്ചാബ് സര്‍ക്കാര്‍ തള്ളിക്കളയണമെന്നും ഒരു കാരണവശാലും അവ നടപ്പാക്കില്ലെന്ന് ഉറപ്പാക്കണമെന്നും കത്തില്‍ പറയുന്നു.
2022 നിയമസഭ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് പ്രകടനപത്രികയുടെ ഭാഗമാക്കാവുന്ന പഞ്ചാബ് മോഡല്‍ 13 പോയിന്‍റുകളുള്ള അജണ്ട സോണിയ ഗാന്ധിയ്ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ അവസരവും സമയവും നല്‍കണമെന്നാവശ്യപ്പെട്ടാണ് കത്തെഴുതിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...