Dehradun : ബിജെപിയുടെ പുഷ്ക്കർ സിങ് ധാമി (Pushkar Singh Dhami) ഉത്തരഖണ്ഡിന്റെ 11-ാം മുഖ്യമന്ത്രിയായി (Uttarakhand 11th Chief Minister) സത്യവാചകം ചൊല്ലി അധികാരമേറ്റു. രാജ്ഭവനിൽ വെച്ച് നടന്ന ചടങ്ങിലാണ് പുഷ്ക്കർ സിങ് ധാമി സത്യപ്രതിജ്ഞ ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്ഭവന്റെ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഗവർണർ ബേബി റാണി മൗര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. ഉത്തരഖണ്ഡിൽ നിന്നുള്ള എംപിമാരും എംഎൽഎമാരും ബിജെപി സംസ്ഥാന ഘടകത്തിന്റെ മുതിർന്ന നേതാക്കളുമാണ് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തത്. ഉദ്ദം സിങ് നഗർ ജില്ലയിലെ നിന്നുള്ള നിയമസഭ അംഗമാണ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ധാമി.


ALSO READ : Uttarakhand New Chief Minister : Pushkar Singh Dhami പുതിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകും, നാല് മാസത്തിനിടെ മൂന്നാമത്തെ മുഖ്യമന്ത്രി


ഉത്തരഖണ്ഡ് ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാണ് 45കാരനായ ധാമി. സംസ്ഥാനത്തെ യുവജനങ്ങളിലേക്ക് പരമാവധി ജോലി എത്തിച്ചു നൽകുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് ധാമി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം മാധ്യമങ്ങളോടായി പറഞ്ഞു.


ALSO READ : കേന്ദ്രമന്ത്രിസഭ വിപുലീകരിക്കാനൊരുങ്ങി പ്രധാനമന്ത്രി; പുതുമുഖങ്ങൾക്ക് സാധ്യത


ഉത്തരഖണ്ഡിൽ നാല് മാസത്തിനിടെ ഇത് മൂന്നാമത്തെ മുഖ്യമന്ത്രിയാണ്. നാല് മാസത്തിന് മുമ്പാണ് ലോക്സഭ എംപിയായ തിരാഥ് സിങ് റാവത്ത് ത്രിവേന്ദ്ര സിങ്ങ് റാവത്തിന് പകരം ഉത്തരഖണ്ഡിന്റെ മുഖ്യമന്ത്രിയാകുന്നത്. ഗ്രൂപ്പ് പോരിനെ തുടർന്നാണ് ത്രിവേന്ദ്ര സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്.


ALSO READ : Chor ki dadhi: 'കള്ളന്‍റെ താടി.... ', റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ട് Rahul Gandhi


തുടർന്ന് പാർലമെന്റ് അംഗമായി തിരാഥ് സിങ് റാവത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റ് ആറ് മാസത്തിനിടെ ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭ അംഗമാകാനായിരുന്നു ബിജെപിയുടെ തീരുമാനം. എന്നാൽ കോവിഡിനെ തുടർന്ന് തിരഞ്ഞെടുപ്പ് നടത്താൻ സാധ്യമല്ല എന്ന് ഇലക്ഷൻ കമ്മീഷൻ നിലപാട് എടുത്തതോടെ തിരാഥ് സിങിനും രാജിവെക്കേണ്ടി വന്നു. അതെ തുടർന്നാണ് ഇന്നലെ ബിജെപി നിയമസഭ കക്ഷി യോഗത്തിൽ പുഷ്ക്കർ സിങ് ധാമിയെ ഉത്തരഖണ്ഡ മുഖ്യമന്ത്രിയായി ബിജെപി തീരുമാനിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക