Chor ki dadhi: 'കള്ളന്‍റെ താടി.... ', റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ട് Rahul Gandhi

ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് റഫേല്‍ വിവാദം വീണ്ടും ചൂടുപിടിയ്ക്കുന്നു.  റഫേല്‍ യുദ്ധ വിമാന ഇടപാടില്‍  ഫ്രാന്‍സ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത്.

Written by - Zee Malayalam News Desk | Last Updated : Jul 4, 2021, 02:15 PM IST
  • റഫേല്‍ ഇടപാടില്‍ നടന്ന അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഫ്രാന്‍സ് രംഗത്തിറങ്ങിയതോടെ കരാറില്‍ അഴിമതി ആരോപിച്ചിരുന്ന കോണ്‍ഗ്രസ്‌ വീണ്ടും നിലപാട് കടുപ്പിച്ചിരിയ്ക്കുകയാണ്.
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തടിയുടെ അറ്റത്ത്‌ തൂങ്ങിക്കിടക്കുന്ന റഫേല്‍ വിമാനം, ചിത്രത്തോടൊപ്പം ഒരു ഹിന്ദി പഴഞ്ചൊല്ലാണ്‌ (chor ki dadhi me tinka) അദ്ദേഹം ക്യാപ്ഷനായി ഉപയോഗിച്ചത്
Chor ki dadhi: 'കള്ളന്‍റെ  താടി.... ', റഫേല്‍ ഇടപാടില്‍  പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ട്  Rahul Gandhi

New Delhi: ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് റഫേല്‍ വിവാദം വീണ്ടും ചൂടുപിടിയ്ക്കുന്നു.  റഫേല്‍ യുദ്ധ വിമാന ഇടപാടില്‍  ഫ്രാന്‍സ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത്.

ഇന്ത്യയുമായി നടത്തിയ യുദ്ധവിമാന ഇടപാടില്‍   (Rafale deal) അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍  ഫ്രഞ്ച് സർക്കാർ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന  സന്നദ്ധസംഘടന ‘ഷെർപ’യുടെ പരാതിയിൽ ദേശീയ പ്രോസിക്യൂഷൻ ഏജൻസി (പിഎൻഎഫ്‌) തലവൻ ജീൻ  ഫ്രാങ്കോയിസ്‌ ബൊണേർട്ടാണ്‌ അന്വേഷണത്തിനു ഉത്തരവിട്ടത്‌.

അന്നത്തെ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഫ്രാൻസ്വെ ഒലന്ദ്‌, മുൻ ധനമന്ത്രിയും നിലവിലെ പ്രസിഡന്റുമായ  ഇമ്മാനുവൽ മാക്രോൺ, മുൻ പ്രതിരോധമന്ത്രിയും ഇപ്പോൾ വിദേശമന്ത്രിയുമായ ജീൻ യവിസ്‌ എൽഡ്രിയാൻ എന്നിവർക്കുനേരെയാണ്‌ അന്വേഷണം നടക്കുക. ഇവര്‍  ഇടപാടുമായി ബന്ധപ്പെട്ട്  ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്‌തിട്ടുണ്ടോ, ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നൊക്കെയാണ്  സംഘം അന്വേഷിക്കുക.

റഫേല്‍ ഇടപാടില്‍ നടന്ന അഴിമതി ആരോപണങ്ങളെ ക്കുറിച്ച് അന്വേഷിക്കാന്‍ ഫ്രാന്‍സ്  രംഗത്തിറങ്ങിയതോടെ  കരാറില്‍ അഴിമതി ആരോപിച്ചിരുന്ന കോണ്‍ഗ്രസ്‌  (Congress) വീണ്ടും നിലപാട് കടുപ്പിച്ചിരിയ്ക്കുകയാണ്.   

NDA സര്‍ക്കാര്‍ റഫേല്‍  ഇടപാടില്‍ മാറ്റം വരുത്തിയ നാള്‍ മുതല്‍ ആഴിമതി ആരോപിച്ചിരുന്ന കോണ്‍ഗ്രസ്‌ മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍  ഗാന്ധി  (Rahul Gandhi)  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉന്നം വെച്ച് വീണ്ടും എത്തിയിരിക്കുകയാണ്.

പ്രധാനമന്ത്രി  നരേന്ദ്രമോദിയുടെ തടിയുടെ അറ്റത്ത്‌ തൂങ്ങിക്കിടക്കുന്ന റഫേല്‍ വിമാനം, ചിത്രത്തോടൊപ്പം  ഒരു ഹിന്ദി പഴഞ്ചൊല്ലാണ്‌ (chor ki dadhi me tinka) അദ്ദേഹം ക്യാപ്ഷനായി ഉപയോഗിച്ചത്....!!  ചിത്രത്തോടൊപ്പം  കള്ളന്‍റെ  താടി..... (Chor ki dadhi...) എന്നാണ് രാഹുല്‍ കുറിച്ചത്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Rahul Gandhi (@rahulgandhi)

കോണ്‍ഗ്രസ്‌ നേതാവ് പ്രിയങ്ക ഗാന്ധിയും  (Priyanka Gandhi) റഫേല്‍  ഇടപാടില്‍ നടക്കുന്ന അന്വേഷണത്തില്‍ പ്രതികരിച്ചു.   സൂര്യനും ചന്ദ്രനും സത്യവും അധികനേരം മറഞ്ഞിരിയ്ക്കില്ല എന്ന ബുദ്ധന്‍റെ വാക്കുകളാണ് പ്രിയങ്ക ട്വീ റ്റ് ചെയ്തത്... 

നേരത്തെ റഫേല്‍ യുദ്ധ വിമാനങ്ങളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളുടെ സത്യാവസ്ഥ കണ്ടെത്താന്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.  റഫേല്‍  ഇടപാട്   രാജ്യ സുരക്ഷയുമായി ബന്ധപ്പട്ട വിഷയമാണെന്നും ഇതില്‍ പ്രധാനമന്ത്രി രാജ്യത്തോട് ഉത്തരം പറയേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് പറഞ്ഞു.

Also Read: Rafale deal: റഫാൽ ഇടപാടിൽ സംയുക്ത പാർലമെന്ററി അന്വേഷണം വേണമെന്ന് കോൺ​ഗ്രസ്

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News