Karnataka: പരീക്ഷ എഴുതാൻ എത്തുന്ന വിദ്യാർഥികൾക്ക് ക്വാറന്റൈനിൽ ഇളവുകൾ നൽകി കർണാടക
ആര്‍ടി- പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് ഉത്തരവില്‍ പറയുന്നു
ബെംഗളൂരു: പരീക്ഷയ്‌ക്കെത്തുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് ഇളവുകൾ അനുവദിച്ച് കർണാടക (Karnataka) സർക്കാർ. പരീക്ഷ എഴുതി മൂന്ന് ദിവസത്തിനകം തിരിച്ചുപോകുന്നവര്‍ക്ക് ക്വാറന്റൈന്‍ വേണ്ടെന്ന് കര്‍ണാടക സര്‍ക്കാർ ഉത്തരവിറക്കി. അടിയന്തര യാത്രക്കാര്‍ക്കും വിമാനയാത്രയ്ക്ക് എത്തുന്നവര്‍ക്കും ഇളവുകൾ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ആര്‍ടി- പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് (Certificate) നിര്‍ബന്ധമാണെന്ന് ഉത്തരവില്‍ പറയുന്നു.
അടിയന്തര ആവശ്യങ്ങൾക്കും ചികിത്സയ്ക്കും ബിസിനസ് ആവശ്യങ്ങൾക്കും പരീക്ഷ എഴുതാനും ഉടൻ വന്ന് പോകുന്നവർക്കാണ് ഇളവുകൾ അനുവദിച്ചിരിക്കുന്നത്. ബാക്കിയുള്ള യാത്രക്കാർക്കും മറ്റുള്ളവർക്കും ഏഴ് ദിസവത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നിർബന്ധമാണ്. ഏഴാമത്തെ ദിവസം ആര്‍ടി- പിസിആര്‍ പരിശോധന എടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. ജീവനക്കാര്‍ക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈന് സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണം. ആരെയും വീടുകളിൽ ക്വാറന്റൈനിൽ കഴിയാൻ അനുവദിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
സംസ്ഥാനാന്തര യാത്രയ്ക്ക് വിലക്ക് പാടില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ (Central Government) നിര്‍ദേശം. ഈ പശ്ചാത്തലത്തില്‍ നിര്‍ബന്ധിത ക്വാറന്റൈന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാരിന് കേരള ചീഫ് സെക്രട്ടറി കത്ത് നൽകി. കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് കർണാടക നിയന്ത്രണങ്ങൾ ശക്തമാക്കിയത്. തമിഴ്നാടും കേരളത്തിൽ നിന്നും എത്തുന്ന വിദ്യാർത്ഥികൾക്കുള്ള നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ആർടിപിസിആർ സർട്ടിഫിക്കറ്റും വാക്‌സിൻ സർട്ടിഫിക്കറ്റും നിർബന്ധമാക്കിയിട്ടുണ്ട്. കേരളത്തിലെ കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
മൂന്ന് ദിവസത്തിനുള്ളിൽ എടുത്ത നെഗറ്റീവ് ആർടിപിസിആർ (RT-PCR) ഫലമാണ് വേണ്ടത്. മാത്രമല്ല വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവർക്ക് മാത്രമേ പ്രവേശനം അനുവദിക്കാവൂ എന്നും നിർദ്ദേശമുണ്ട്. പക്ഷേ നിർദ്ദേശങ്ങൾ ഏത് രീതിയിൽ നടപ്പാക്കും എന്നത് സംബന്ധിച്ച അവ്യക്തത തുടരുകയാണ്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് തമിഴ്നാട്ടിൽ സെപ്റ്റംബർ 15 വരെ നിയന്ത്രണങ്ങൾ നീട്ടിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...