Qutub Minar Controversy: കുത്തബ് മിനാർ ആരാധനാസ്ഥലമല്ല, ചരിത്രസ്മാരകമെന്ന് ASI, ഹര്‍ജിയില്‍ വിധി ജൂണ്‍ 9 ന്
ഗ്യാന്‍വാപി മസ്ജിദിന്‍റെയും മഥുര ഈദ് ഗാഹയുടെയും നിയമപോരാട്ടം നടക്കുന്നതിനിടെ കുത്തബ് മിനാര്‍ വിഷയവും കോടതിയില്‍ എത്തിയിരിയ്ക്കുകയാണ്. കുത്തബ് മിനാറിന്‍റെ ഹൈന്ദവ ബന്ധം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിയ്ക്കുന്നത്.
Qutub Minar Controversy: ഗ്യാന്‍വാപി മസ്ജിദിന്‍റെയും മഥുര ഈദ് ഗാഹയുടെയും നിയമപോരാട്ടം നടക്കുന്നതിനിടെ കുത്തബ് മിനാര്‍ വിഷയവും കോടതിയില്‍ എത്തിയിരിയ്ക്കുകയാണ്. കുത്തബ് മിനാറിന്‍റെ ഹൈന്ദവ ബന്ധം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിയ്ക്കുന്നത്.
എന്നാല്‍, കുത്തബ് മിനാർ ഒരു ആരാധനാസ്ഥലമല്ല, അത് ചരിത്രസ്മാരകമാണ് എന്നാണ് ASI ഡല്‍ഹി കോടതിയില്‍ വ്യക്തമാക്കിയിരിയ്ക്കുന്നത്. നിലവിലുള്ള കുത്തബ് മിനാര്‍ 1914 മുതൽ ചരിത്രസ്മാരകമാണ് എന്നും ഇതിന്‍റെ വളപ്പിൽ ആരാധന നടത്താനുള്ള അധികാരം ആര്‍ക്കുമില്ലെന്നും ആര്‍ക്കിയോളജിക്കൽ സര്‍വേ കോടതിയില്‍ വ്യക്തമാക്കി. കൂടാതെ, കുത്തബ് മിനാറിന്‍റെ ഘടനയിൽ മാറ്റം വരുത്തുന്നത് അനുവദനീയമല്ലെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ചൊവ്വാഴ്ച ഡൽഹി കോടതിയെ അറിയിച്ചു.
കുത്തബ് മിനാറിന്‍റെ ഹൈന്ദവ ബന്ധം തെളിയിയ്ക്കുന്ന ദേവതകളുടെ ചിത്രങ്ങൾ സ്മാരകത്തിലുണ്ടെന്ന് അവകാശപ്പെട്ടുള്ള ഹർജി ഡൽഹി കോടതി പരിഗണിച്ച അവസരത്തില്‍ മറുപടിയായാണ് ASI യുടെ പ്രസ്താവന. കുത്തബ് മിനാറില്‍ ആരാധന നടത്താന്‍ അനുവദിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
1600 വർഷം പഴക്കമുള്ള സ്തംഭമുണ്ടെന്നാണ് ഹിന്ദു പക്ഷത്തിന്‍റെ അഭിഭാഷകൻ വിഷ്ണു ജെയിൻ കോടതിയിൽ വാദിച്ചത്. കൂടാതെ, കുത്തബ് മിനാർ സമുച്ചയത്തിൽ ആരാധനയ്ക്കുള്ള അവകാശവും കുത്തബ് മിനാറിൽ ക്ഷേത്ര ട്രസ്റ്റ് രൂപീകരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ടെന്ന് ഹിന്ദു പക്ഷം പറഞ്ഞു.
ഈ കേസിൽ എല്ലാ കക്ഷികളോടും ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് സാകേത് കോടതി ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ ഡല്‍ഹി സാകേത് കോടതിയില്‍ വാദം പൂര്‍ത്തിയായി. കേസിൽ ജൂൺ 9ന് കോടതി വിധി പറയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...