Gyanvapi Masjid Case Update: 1991-ലെ ആരാധനാ നിയമം ഗ്യാന്‍വാപിയ്ക്ക് ബാധകമാവുമോ? വാരണാസി ജില്ലാ കോടതി ഇന്ന് വിധിക്കും

ഗ്യാന്‍വാപി മസ്ജിദ് കേസില്‍ സുപ്രധാന വിധി  വാരണാസി ജില്ലാ കോടതി ഇന്ന് പുറപ്പെടുവിച്ചേക്കുമെന്ന് സൂചന.  ഇരു കക്ഷികളുടെയും വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.   

Written by - Zee Malayalam News Desk | Last Updated : May 24, 2022, 12:29 PM IST
  • ഇരു വിഭാഗത്തിന്‍റെയും വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഉച്ചയ്ക്ക് 2 മണിക്ക് ശേഷം വിധി പുറപ്പെടുവിക്കും എന്നാണ് റിപ്പോര്‍ട്ട്.
Gyanvapi Masjid Case Update: 1991-ലെ ആരാധനാ നിയമം ഗ്യാന്‍വാപിയ്ക്ക് ബാധകമാവുമോ? വാരണാസി ജില്ലാ കോടതി ഇന്ന് വിധിക്കും

Gyanvapi Masjid Case Update: ഗ്യാന്‍വാപി മസ്ജിദ് കേസില്‍ സുപ്രധാന വിധി  വാരണാസി ജില്ലാ കോടതി ഇന്ന് പുറപ്പെടുവിച്ചേക്കുമെന്ന് സൂചന.  ഇരു കക്ഷികളുടെയും വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.   

കൂടാതെ, ഗ്യാന്‍വാപി മസ്ജിദ്-ശൃംഗാർ ഗൗരി കേസിൽ, ഏത് ഹർജിയാണ് ആദ്യം പരിഗണിക്കേണ്ടതെന്നും വാരണാസി ജില്ലാ കോടതി ഇന്ന് തീരുമാനിക്കും. തിങ്കളാഴ്ച ഹിന്ദു-മുസ്ലിം വിഭാഗങ്ങൾ തങ്ങളുടെ വാദങ്ങൾ അവതരിപ്പിച്ചിരുന്നു.  Places of Worship (Special Provisions) Act, 1991, പ്രകാരം ഗ്യാന്‍വാപി മസ്ജിദിന്‍റെ പദവി മാറ്റാൻ കഴിയില്ലെന്നാണ്  മുസ്ലീം പക്ഷത്തിന്‍റെ വാദം. 1991ലെ ആരാധനാലയ നിയമപ്രകാരം കേസെടുക്കാൻ കഴിയില്ലെന്നും അതിനാൽ കേസ് തള്ളണമെന്നുമാണ് മുസ്ലീം പക്ഷം കോടതിയിൽ ആവശ്യം ഉന്നയിച്ചു.

Also Read: Gyanvapi Masjid Case Update: നിര്‍ണ്ണായക വിവരങ്ങള്‍ അടങ്ങിയ ഗ്യാന്‍വാപി മസ്ജിദ് സർവേ റിപ്പോർട്ട് സമര്‍പ്പിച്ചു, വാദം മാറ്റി

Places of Worship (Special Provisions) Act, 1991 ഗ്യാൻവാപി കേസിന് ബാധകമല്ലെന്നും ആദ്യ കമ്മീഷൻ റിപ്പോർട്ട് ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് ഹിന്ദുപക്ഷം ഈ അവകാശവാദത്തെ എതിർക്കുന്നത്. കമ്മീഷൻ നടപടിയും വീഡിയോയും ചിത്രങ്ങളും കേസുമായി ബന്ധപ്പെട്ട തെളിവുകളാണെന്നും ഹിന്ദു പക്ഷം അവകാശപ്പെടുന്നു. 

Also Read:  Gyanvapi Masjid Case Update: സര്‍വേയില്‍ കണ്ടെത്തിയ ശിവലിംഗത്തിന്‍റെ സുരക്ഷ ഉറപ്പാക്കണം, നിസ്കാരം തുടരാം; സുപ്രീം കോടതിയുടെ നിര്‍ണ്ണായക നിലപാട്

ഇരു വിഭാഗത്തിന്‍റെയും വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഉച്ചയ്ക്ക്  2 മണിക്ക് ശേഷം വിധി പുറപ്പെടുവിക്കും എന്നാണ് റിപ്പോര്‍ട്ട്.

ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കോടതിയില്‍ എത്തിയതോടെ  അഭിഭാഷക കമ്മീഷണറുടെ നേതൃത്വത്തില്‍ സര്‍വേ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. അതനുസരിച്ച് മൂന്ന് ദിവസം നീണ്ട സര്‍വേ കമ്മീഷന്‍ പൂര്‍ത്തിയാക്കി അടുത്തിടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവയും റിപ്പോര്‍ട്ടിന്‍റെ ഭാഗമായി സമര്‍പ്പിച്ചിട്ടുണ്ട്. . 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News