ന്യൂഡൽഹി: റഫാൽ ഇടപാടിൽ (Rafale deal) സംയുക്ത പാർലമെന്ററി കമ്മിറ്റി അന്വേഷണം ആവശ്യപ്പെട്ട് കോൺ​ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അന്വേഷണത്തിന് ഉത്തരവിടണമെന്ന് കോൺ​ഗ്രസ് (Congress) ആവശ്യപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫ്രാൻസിൽ അന്വേഷണം ആരംഭിച്ച പശ്ചാത്തലത്തിൽ റഫാൽ ഇടപാടിലെ അഴിമതി വ്യക്തമായി പുറത്ത് വന്നിരിക്കുകയാണെന്ന് കോൺ​ഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. ഫ്രഞ്ച് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടതിനെ തുടർന്ന് കോൺ​ഗ്രസ് പാർട്ടിയുടെയും രാഹുൽ ​ഗാന്ധിയുടെയും നിലപാട് ശരിയാണെന്ന് തെളിഞ്ഞുവെന്നും രൺദീപ് സുർജേവാല പറഞ്ഞു.


ALSO READ: Rafale deal: റഫാൽ യുദ്ധവിമാന ഇടപാടിലെ അഴിമതി; ഫ്രാൻസിൽ അന്വേഷണം ആരംഭിച്ചു


റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ ഫ്രാൻസിൽ അന്വേഷണം ആരംഭിച്ച പശ്ചാത്തലത്തിലാണ് കോൺ​​ഗ്രസ് സംയുക്ത പാർലമെന്ററി കമ്മിറ്റി അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ഫ്രഞ്ച് പ്രോസിക്യൂഷൻ സർവീസിന്റെ ഫിനാൻഷ്യൽ ക്രൈംബ്രാഞ്ചാണ് (Crime Branch) അന്വേഷണം നടത്തുന്നത്. കൂടിയ വിലയ്ക്കാണ് വിമാന ഇടപാട് നടത്തിയതെന്ന ആരോപണങ്ങളിലാണ് അന്വേഷണം നടത്തുന്നത്.


ഫ്രാൻസിൽ പ്രത്യേക ജഡ്ജിയുടെ നേതൃത്വത്തിൽ ജൂൺ 14 മുതൽ അന്വേഷണം ആരംഭിച്ചതായാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഒളാന്ദുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പരിശോധിക്കും. അഴിമതിയും സ്വജന പക്ഷപാതവും നടന്നെന്നാണ് പ്രസിഡന്റിനെതിരെയുള്ള (French President) ആരോപണങ്ങൾ.


ALSO READ: കരുത്തേകാൻ Rafale; അഞ്ചാം ബാച്ച് ഇന്ത്യയിൽ പറന്നിറങ്ങി


37 റഫാൽ യുദ്ധവിമാനങ്ങൾ 56,000 കോടി രൂപയ്ക്ക് വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാറിലാണ് അഴിമതി ആരോപണങ്ങൾ ഉയർന്നത്. യുപിഎ സർക്കാരിന്റെ കാലത്ത് വിമാനത്തിന് 526 കോടി രൂപയായിരുന്നു വില. എന്നാൽ 2016ൽ വിമാനത്തിന്റെ വില 1670 കോടി രൂപയായി ഉയർത്തി. സാങ്കേതിക വിദ്യയടക്കം കൈമാറുന്നതിനാലാണ് വില ഉയർത്തിയതെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ, യുപിഎ സർക്കാരിന്റെ കാലത്തും സാങ്കേതിക വിദ്യ കൈമാറുന്നത് കരാറിലുണ്ടായിരുന്നുവെന്നാണ് പ്രതിപക്ഷം വ്യക്തമാക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക