ന്യൂഡല്‍ഹി: പുതിയ പാർലമെന്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അഹംഭാവത്തിന്‍റെ ഇഷ്ടികകൾ കൊണ്ടല്ല, ഭരണഘടനാമൂല്യങ്ങള്‍ കൊണ്ടാണ് പാര്‍ലമെന്റ് നിര്‍മിക്കപ്പെട്ടിരിക്കുന്നതെന്ന് രാഹുൽ പറഞ്ഞു.  19 പ്രതിപക്ഷ കക്ഷികൾ പാർലമെന്‍റ് ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കുമെന്ന് വ്യക്തമാക്കി  പ്രസ്താവന ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വിമർശനവുമായി രാഹുൽ ട്വിറ്ററിലൂടെ എത്തിയത്. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍  അവസരം നല്‍കുകയോ ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിക്കുകയോ ചെയ്യാതിരിക്കുന്നതിലൂടെ രാജ്യത്തെ ഏറ്റവും ഉന്നതമായ ഭരണഘടനാപദവിയെ അവഹേളിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റിൽ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

കോണ്‍ഗ്രസ് ഉള്‍പ്പെടെ 19 പ്രതിപക്ഷകക്ഷികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടം ചെയ്യുന്ന പുതിയ പാര്‍ലമെന്റ് മന്ദിരം ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. ജനാധിപത്യത്തിന്റെ ആത്മാവിനെ പാര്‍ലമെന്റില്‍നിന്ന് കുടിയിറക്കിയതിന് ശേഷം പുതിയ മന്ദിരത്തില്‍ യാതൊരു മൂല്യവും കാണാനാകുന്നില്ലെന്ന് കോണ്‍ഗ്രസ്, എഎപി, ടിഎംസി, ഇടതുപാർട്ടികൾ തുടങ്ങിയവ ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികൾ വിമർശിച്ചിരുന്നു. 


ALSO READ: ഭർത്താവിനെ പുകവലിക്കാൻ സഹായിക്കുന്ന ഭാര്യ, അതും സ്കൂട്ടർ ഓടിക്കുന്നതിനിടെ; വീഡിയോ വൈറൽ


മേയ് 28-നാണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം. രാഷ്ട്രപതി തന്നെ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാനം ചെയ്യണമെന്നാണ് പ്രതിപക്ഷകക്ഷികള്‍ ആവശ്യപ്പെടുന്നത്. രാഷ്ട്രത്തലവന്‍ മാത്രമല്ല, പാര്‍ലമെന്റിന്റെ അവിഭാജ്യഘടകം കൂടിയാണ് രാഷ്ട്രപതി എന്നാണ് പ്രതിപക്ഷകക്ഷികളുടെ അഭിപ്രായം. 


അതേസമയം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുമെന്ന് ഔദ്യോഗിക സ്ഥിരീകരണം എത്തിയിരുന്നു. ലോക്സഭാ സെക്രട്ടറിയേറ്റ് ആണ് വിവരം സ്ഥിതീകരിച്ചത്. മെയ് 28ന് സ്പീക്കർ ഓംലയുടെ സാന്നിധ്യത്തിൽ ആയിരിക്കും ഉദ്ഘാടന ചടങ്ങ് ഇത് സംബന്ധിച്ച് പാർലമെന്റ് സെക്രട്ടറിയേറ്റ് ഔദ്യോഗിക ക്ഷണം പുറപ്പെടുവിച്ചിട്ടുണ്ട്. 


മറ്റു പ്രമുഖർക്കും പാർലമെന്റ് അംഗങ്ങൾക്ക് പുറമെ ഉദ്ഘാടന ചടങ്ങിൽ ക്ഷണമുണ്ട്. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ലോക്സഭാ ജനറൽ സെക്രട്ടറി ജനറൽ കുമാർ സിംഗ് ഇതിനോടകം കത്തയച്ചു. ഉദ്ഘാടന പരിപാടികൾ ആരംഭിക്കുക ഉച്ചയ്ക്ക് 12 മണിക്കായിരിക്കും ലോക്സഭാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചതാണ് ഈ വിവരം.


രാഹുൽഗാന്ധി പാർലമെന്റ് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട നടത്തിയ വിമർശനത്തിൽ രൂക്ഷമായ പ്രതികരണവുമായി ബിജെപിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. രാജ്യത്ത് എന്തെങ്കിലും ചരിത്ര മുഹൂർത്തങ്ങൾ നടക്കുമ്പോൾ ഇത്തരത്തിൽ ദുശകുനം പോലെയാണ് രാഹുൽ ഗാന്ധി വരുന്നതെന്നും. 


ചരിത്രനിമിഷത്തെ സ്വാഗതം ചെയ്യാൻ കഴിയാത്ത വിധം ഇടുങ്ങിയ ചിന്ക്കാത​ഗതിക്കാരനാണ് രാഹുൽ എന്നും ബിജെപി വക്താക്കൾ കുറ്റപ്പെടുത്തി. യാതൊരു ഉപകാരവും ഇല്ലാത്ത പാർട്ടിയാണ് കോൺഗ്രസ് അവരുടെ ആഗ്രഹങ്ങൾ മോദി നടപ്പാക്കുന്നതിൽ അവർക്ക് പ്രശ്നമാണ്. പുതിയ പാർലമെന്റ് എന്നത് രാജ്യത്തെ ജനങ്ങളുടെയും ആഗ്രഹമാണ് അപ്പോഴും കോൺഗ്രസ് ഒരു കാര്യവും ഇല്ലാതെ വിമർശിച്ചുകൊണ്ട് അതിനെതിരെ രംഗത്തെത്തും എന്നാണ് ബിജെപി വക്താവ് രാ​ഹുലിനെതിരെ പ്രതികരിച്ചത്. 


അതേസമയം ട്രക്ക് തൊഴിലാളികളുടെ ജീവിതം മനസ്സിലാക്കുന്നതിന് വേണ്ടി ട്രക്കിൽ അവർക്കൊപ്പം യാത്ര ചെയ്ത രാഹുൽ ​ഗാന്ധിയുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ഹരിയാനയിലെ മുർതാലിൽനിന്നും അംബാല വരെയാണ് രാഹുൽ ട്രക്കിൽ യാത്ര ചെയ്തത്. ഭാരത് ജോഡോ യാത്രയ്ക്കുശേഷം സമൂഹത്തിലെ വിവിധ തൊഴിൽ മേഖലകളിലുള്ളവരുമായി അടുത്തിടപഴകാനുള്ള ശ്രമത്തിലാണ് രാഹുൽ. കോൺഗ്രസ് ഇപ്പോൾ രാഹുലിനെ ഉയർത്തിക്കാട്ടുന്നത് ജനനായകൻ എന്ന രീതിയിലാണ്. 
കർണാടക തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കോൺഗ്രസ് പേജിൽനിന്നുള്ള നിരവധി ട്വീറ്റുകളിൽ ജനങ്ങളുടെ നേതാവെന്ന നിലയിൽ രാഹുലിനെ വിശേഷിപ്പിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.