Viral Video: ഭർത്താവിനെ പുകവലിക്കാൻ സഹായിക്കുന്ന ഭാര്യ, അതും സ്കൂട്ടർ ഓടിക്കുന്നതിനിടെ; വീഡിയോ വൈറൽ

Viral Video: 20 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോയ്ക്ക് രസകരമായ നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്നും ലഭിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : May 24, 2023, 12:04 PM IST
  • Hasna Zaroori Hai എന്ന ട്വിറ്റർ ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
  • 175.1k ആളുകൾ വീഡിയോ ഇതിനോടകം കണ്ടിട്ടുണ്ട്.
  • 20 സെക്കൻഡാണ് വീഡിയോയുടെ ദൈർഘ്യം.
Viral Video: ഭർത്താവിനെ പുകവലിക്കാൻ സഹായിക്കുന്ന ഭാര്യ, അതും സ്കൂട്ടർ ഓടിക്കുന്നതിനിടെ; വീഡിയോ വൈറൽ

പുകവലി വളരെ അപകടം പിടിച്ച ഒരു കാര്യമാണെന്ന് എല്ലാവർക്കും അറിയാം. അത് പുകവലിക്കുന്നവർക്ക് പോലും അതറിയാവുന്ന കാര്യമാണ്. പുകവലി ആരോ​ഗ്യത്തിന് ഹാനികരം, പുകവലി അർബുദത്തിന് കാരണമാകുന്നു എന്നാണ് നമ്മൾ സിനിമാ തിയേറ്ററുകളിൽ പോലും കേൾക്കുന്നത്. എന്നാലും ചിലർക്ക് ആ ശീലം ഉപേക്ഷിക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പുകവലിക്കുമ്പോൾ അത് വലിക്കുന്ന ആളുകൾക്ക് മാത്രമല്ല മറിച്ച് ആ പുക ശ്വസിക്കുന്നവർക്ക് കൂടി പ്രശ്നമുണ്ടാക്കുന്നതാണ്. പുരുഷന്മാർ മാത്രമല്ല സ്ത്രീകളും പുകവലിക്കാറുണ്ട്.

എന്നാൽ പുകവലിക്കാൻ ഭർത്താവിനെ സഹായിക്കുന്ന ഒരു ഭാര്യയെ നിങ്ങൾ കണ്ടിട്ടുണ്ടോ? ഭർത്താവ് പുക വലിക്കുന്നതിൽ പരാതി പറയാത്ത അല്ലെങ്കിൽ അത് നിർത്താൻ ശ്രമിക്കാത്ത ഭാര്യമാരെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ പുക വലിക്കാൻ സഹായിക്കുന്ന ഒരു ഭാര്യയെ നിങ്ങൾ ചിലപ്പോൾ കണ്ടിട്ടുണ്ടാകില്ല. അതും സ്കൂട്ടർ ഓടിക്കുന്നതിനിടെ. 

Also Read: Viral Video: എന്നും ഒരേ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുന്ന നായ!

 

വീഡിയോയിൽ കാണുന്നത് പോലെ ദമ്പതികൾ സ്കൂട്ടറിൽ യാത്ര ചെയ്യുകയാണ്. ഒരു കയ്യിൽ എന്തോ കൊടി പോലൊരു സാധനം പിടിച്ചിട്ടുണ്ട്. മറ്റേ കയ്യിൽ സി​ഗരറ്റും പിടിച്ചിരിക്കുകയാണ്. സ്കൂട്ടറിന്റെ മുൻപിലായി ഒരു കുട്ടിയും ഇരിപ്പുണ്ട്. കാർ യാത്രികരാണ് ഈ വീഡിയോ എടുത്തത്. വർത്തമാനം പറഞ്ഞ് കൊണ്ട് പോകുന്നതിനിടെ ഭർത്താവ് സി​ഗരറ്റ് തരാനായി ആവശ്യപ്പെടുന്നത് പോലെ മുഖം തിരിക്കുന്നു. ഈ സമയം ഭാര്യ സിഗരറ്റ് അയാളുടെ വായിലേക്ക് അടുപ്പിച്ച് പഫ് എടുക്കാൻ സഹായിക്കുന്നത് കാണാം. ഇത് പിന്നീട് നിരവധി തവണ തുടരുന്നത് കാണാം.

Hasna Zaroori Hai എന്ന ട്വിറ്റർ ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.  നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായി. 175.1k ആളുകൾ വീഡിയോ ഇതിനോടകം കണ്ടിട്ടുണ്ട്. 20 സെക്കൻഡാണ് വീഡിയോയുടെ ദൈർഘ്യം. ഇങ്ങനൊരു ഭാര്യയെ കിട്ടിയിരുന്നെങ്കിൽ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇങ്ങനെയും ഭാര്യമാരുണ്ടോ എന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News