രാഹുൽ ഗാന്ധി ഈ മാസം കോൺഗ്രസ് അധ്യക്ഷനായി ചുമതലയേൽക്കുമെന്ന് റിപ്പോർട്ട്
രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി ചുമതലയേൽക്കുമെന്ന് റിപ്പോർട്ട്. ഈ മാസം നടക്കാനിരിക്കുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകും. 45 കാരനായ രാഹുൽ നിലവിൽ എ.െഎ.സി.സി ഉപാധ്യക്ഷനാണ്.
ന്യൂഡൽഹി: രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി ചുമതലയേൽക്കുമെന്ന് റിപ്പോർട്ട്. ഈ മാസം നടക്കാനിരിക്കുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകും. 45 കാരനായ രാഹുൽ നിലവിൽ എ.െഎ.സി.സി ഉപാധ്യക്ഷനാണ്.
രാഹുൽ അധ്യക്ഷനാകുന്നതോടെ പാർട്ടിയിൽ വിപുലമായ പുന:സംഘടന നടക്കും. നേതൃസ്ഥാനങ്ങളിൽ പുതുമുഖങ്ങളും യുവാക്കളും വരുമെന്നാണ് കരുതപ്പെടുന്നത്.സച്ചിന്‍ പൈലറ്റ്, രണ്‍ദീപ് സിംഗ്, സുര്‍ജേവാല, അജയ് മാക്കന്‍ എന്നിവര്‍ രാഹുലിനപ്പം നേതൃനിരയിലേക്ക് വരും. മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി, സെക്രട്ടറി, സംസ്ഥാന കോൺഗ്രസ് അധ്യക്ഷ സ്ഥാനങ്ങളിലും മാറ്റമുണ്ടാകും.
രാഹുൽ കോൺഗ്രസ് അധ്യക്ഷനാകണമെന്ന് നേരത്തെ തന്നെ പാർട്ടിയിൽ ആവശ്യമുയർന്നിരുന്നു. എന്നാൽ യോജിച്ച സമയം സംബന്ധിച്ച് അഭ്യൂഹം നിലനിന്നിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് രാഹുൽ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് ചില നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. അതേസമയം രാഹുലിന് പകരം പ്രിയങ്ക ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് വരണമെന്നും പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിലും പാർട്ടിക്ക് തിരിച്ചടി നേരിട്ടതോടെയാണ് രാഹുലിന് അധ്യക്ഷ സ്ഥാനത്തേക്ക് വഴിയൊരുങ്ങിയത്.
സോണിയ ഗാന്ധി മക്കള്‍ക്കു വേണ്ടി വഴിമാറാനുള്ള സമയമായിരിക്കുന്നുവെന്ന് അമൃതസര്‍ എം.പി അമരീന്ദര്‍ സിംഗ് ഇന്നലെ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ മകനും പാര്‍ട്ടി വൈസ് പ്രസിഡന്റുമായ രാഹുല്‍ ഗാന്ധിക്കും മകള്‍ പ്രിയങ്ക ഗാന്ധിക്കും വഴിമാറാന്‍ തയാറാകണമെന്ന് അമരീന്ദര്‍ സിംഗ് തുറന്നടിച്ചത്.