ന്യുഡൽഹി:  ഇന്ത്യ-ചൈന സംഘർഷമുണ്ടാകാൻ എന്താണ് കാര്യമെന്നും സത്യത്തിൽ ഗൽവാൻ താഴ്വരയിൽ എന്താണ് സംഭവിച്ചതെന്ന് അറിയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് രാഹുൽ ഗാന്ധി രംഗത്ത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: ലഡാക്കിൽ വീരമൃത്യു വരിച്ച ഹവീൽദാർ പഴനിയുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു 


അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയണമെന്നും അത് ഒളിച്ചുവെയ്ക്കേണ്ട ആവശ്യമെന്താണെന്നും പ്രധാനമന്ത്രി മൗനം തുടരുന്നത് എന്തിനാണെന്നും രാഹുൽ ഗാന്ധി ചോദിച്ചു.  ഇതിനിടയിൽ ഇന്ത്യ-ചൈന സംഘർഷത്തിൽ കൂടുതൽ ജവാൻമാർക്ക് പരിക്കേറ്റുവെന്നാണ് സൂചന ലഭിക്കുന്നത്.  


Also read: തുടർച്ചയായ പതിനൊന്നാം ദിവസവും ഇന്ധന വില കുതിക്കുന്നു 


കരസേനയുടെ ഔദ്യോഗിക സ്ഥിരീകരണമനുസരിച്ച് 20 ജാവാന്മാർ വീരമൃത്യു വരിച്ചുവെന്നാണ്.  സംഘർഷത്തെ തുടർന്ന് ചൈനയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.  ഇതിനിടയിൽ ഇന്ത്യൻ സൈനികരെ കാണാനില്ലയെന്നും ചിലർ ചൈനക്കാരുടെ കസ്റ്റഡിയിൽ ആണെന്നും റിപ്പോർട്ടുകളുണ്ട്.  


സംഘർഷത്തെ കുറിച്ചോ അതിലുണ്ടായ അപകടങ്ങളെക്കുറിച്ചോ ഇതുവരെ കൃത്യമായി ഒന്നും പുറത്തുവന്നിട്ടില്ല.  ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  അതുപോലെ 43 ചൈനീസ് സൈനികർ കൊല്ലപ്പെടുകയോ ഗുരുതരമായ പരിക്കേൽക്കുകയോ ചെയ്തതായി പ്രമുഖ വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.