ന്യൂഡല്‍ഹി: ആര്‍.എസ്.എസിനെതിരായി നടത്തിയ  പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പരാമര്‍ശം പിന്‍വലിക്കില്ലെന്നും കേസില്‍ വിചാരണ നേരിടാന്‍ തയ്യാറാണെന്നും സുപ്രിംകോടതിയില്‍ രാഹുല്‍  അറിയിച്ചു. അതേ സമയം രാഹുല്‍ കീഴ്കോടതിയില്‍ നേരിട്ട് ഹാജരാവണമെന്ന് സുപ്രിംകോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആര്‍.എസ്.എസിനെതിരായ നിലപാടില്‍ മാറ്റമില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.  രാഹുല്‍ ഗാന്ധി സുപ്രീം കോടതിയെ അറിയിച്ചു. പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ തയ്യാറല്ല. പരാമര്‍ശം ആവര്‍ത്തിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.


മഹാരാഷ്ട്രയിലെ ഭിവാന്‍ഡിയില്‍ 2014ല്‍ നടന്ന തിരഞ്ഞെടുപ്പു റാലിയിലായിരുന്നു രാഹുലിന്‍റെ വിവാദ പരാമര്‍ശം.ഇതിനെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് കുന്തെയാണ് താനെ ജില്ലാ കോടതിയില്‍ അപകീര്‍ത്തിക്കേസ് നല്‍കിയത്.


അതേസമയം, ഗാന്ധി വധത്തിനു പിന്നില്‍ ആര്‍എസ്‌എസ് ആണെന്നു പറഞ്ഞിട്ടില്ലെന്നു  ആര്‍എസ്‌എസിലെ ചിലരാണെന്നാണു പറഞ്ഞതെന്നും  കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി കോടതിയെ വ്യക്തമാക്കിയിരുന്നു.


എന്നാല്‍ പ്രസ്താവന പിന്‍വലിച്ചിട്ടില്ലെന്നും, പറഞ്ഞ ഓരോ വാക്കുകളിലും ഉറച്ച്‌ നില്‍ക്കുമെന്നും കോടതിക്ക് പുറത്ത് പ്രഖ്യാപിച്ച്‌ രാഹുല്‍ രംഗത്തെത്തിയിരുന്നു. ഈ നിലപാടാണ് അദ്ദേഹം വീണ്ടും കോടതിയില്‍ അവതരിപ്പിച്ചത് .