Bharat Nyay Yatra: ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുൽ ഗാന്ധി നയിക്കുന്ന `ഭാരത് ന്യായ് യാത്ര` ജനുവരി 14 മുതൽ
Bharat Nyay Yatra: ബംഗാൾ, ബീഹാർ, ജാർഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തര്‍ പ്രദേശ്, മധ്യ പ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് `ഭാരത് ന്യായ് യാത്ര` കടന്നുപോകുന്നത്.
New Delhi: ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം 'ഭാരത് ന്യായ് യാത്ര'യുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 2024 ജനുവരി 14 മുതല്‍ ആരംഭിക്കുന്ന 'ഭാരത് ന്യായ് യാത്ര' 20 ദിവസം നീണ്ടു നില്‍ക്കും.
ജനുവരി 14 മുതൽ മാർച്ച് 20 വരെ മണിപ്പൂരിൽ നിന്ന് ആരംഭിച്ച് മുംബൈയില്‍ അവസാനിക്കുന്ന 'ഭാരത് ന്യായ് യാത്ര' 6200 കിലോമീറ്റർ ദൂരമാണ് പിന്നിടുക. ബംഗാൾ, ബീഹാർ, ജാർഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തര്‍ പ്രദേശ്, മധ്യ പ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് 'ഭാരത് ന്യായ് യാത്ര' കടന്നുപോകുന്നത്.
Also Read: Vaiga murder case: മകളെ ശ്വാസം മുട്ടിച്ച് പുഴയിൽ തള്ളിയിട്ടുകൊന്ന കേസ്; പിതാവ് സനു മോഹൻ കുറ്റക്കാരനെന്ന് വിധിച്ച് കോടതി
ജനുവരി 14ന് മണിപ്പൂരിൽ നിന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ മാർച്ച് ഫ്ലാഗ് ഓഫ് ചെയ്യും. ഈ യാത്ര 14 സംസ്ഥാനങ്ങളിലായി 85 ജില്ലകളിലൂടെ കടന്നുപോകും. ഭാരത് ജോഡോ യാത്ര കാല്‍നടയായി പൂര്‍ത്തിയാക്കി എങ്കില്‍ 'ഭാരത് ന്യായ് യാത്ര' ബസുകളിലും ഇടവിട്ടുള്ള കാൽനടയാത്രയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ജനുവരി 14ന് 'ഭാരത് ന്യായ് യാത്ര' ആരംഭിക്കുമെന്ന് കോൺഗ്രസ് പാർട്ടി വക്താവ് ജയറാം രമേഷ് അറിയിച്ചു. 14 സംസ്ഥാനങ്ങളിലായി 6200 കിലോമീറ്റർ ദൂരമാണ് യാത്ര നടത്തുക. മണിപ്പൂരിൽ പ്രതീകാത്മക പതാക ഉയർത്തുന്നതോടെ യാത്രയ്ക്ക് തുടക്കമാകും. യാത്ര 'സാമ്പത്തിക-സാമൂഹിക നീതിക്ക്' വേണ്ടി സമർപ്പിക്കപ്പെട്ടതാണെന്ന് ജയറാം രമേശ് ഊന്നിപ്പറഞ്ഞു.
'എല്ലാവർക്കും നീതി' 'സബ്കെ ലിയേ ന്യായ്' എന്നതാണ് യാത്രയുടെ ലക്ഷ്യമെന്ന് ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാലും സ്ഥിരീകരിച്ചു. സ്ത്രീകൾക്കും യുവാക്കൾക്കും സാധാരണക്കാർക്കും നീതി വേണം. ഇപ്പോൾ എല്ലാം പണക്കാരിലേക്ക് പോകുന്നു, ഈ യാത്ര പ്രധാനമായും ലക്ഷ്യമിടുന്നത് രാജ്യത്തിന്‍റെ കിഴക്ക്-പടിഞ്ഞാറ് ഭാഗങ്ങളാണ്. മണിപ്പൂരില്ലാതെ എങ്ങനെ ഒരു യാത്ര നടത്താനാകും? മണിപ്പൂരിലെ ജനങ്ങളുടെ വേദന മാറ്റാൻ ശ്രമിക്കേണ്ടതുണ്ട്," കെ. സി. വേണുഗോപാല്‍ പറഞ്ഞു.
അതേസമയം, രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയ്ക്ക് വലിയ ജനപിന്തുണ ലഭിച്ചെങ്കിലും അത് വലിയ തിരഞ്ഞെടുപ്പ് വിജയമായി മാറ്റാന്‍ പാര്‍ട്ടിയ്ക്ക് സാധിച്ചില്ല. പദയാത്രയ്ക്ക് ശേഷം കർണാടകയിലും തെലങ്കാനയിലും മാത്രമാണ് കോൺഗ്രസ് പാര്‍ട്ടിയ്ക്ക് വിജയം നേടാന്‍ സാധിച്ചത്.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ ഈ പദയാത്രയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമാണ് കല്‍പിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണവും ഈ പദയാത്ര ലക്ഷ്യമിടുന്നു എന്നാണ് വിലയിരുത്തല്‍. പദയാത്ര കടന്നുപോകുമെന്ന് പ്രതീക്ഷിക്കുന്ന ചില സംസ്ഥാനങ്ങൾ നിലവിൽ ഇന്ത്യാ സഖ്യത്തിന്‍റെ ഭാഗമായ പാർട്ടികളാണ് ഭരിക്കുന്നത്, ഈ പാർട്ടികൾ കോൺഗ്രസ് പദയാത്രയിൽ ചേരുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല.
കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.