കൊച്ചി: പതിമൂന്നുകാരിയായ മകളെ പുഴയിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പിതാവ് സനു മോഹൻ കുറ്റക്കാരനെന്ന് വിധിച്ച് കോടതി. എറണാകുളം പോക്സോ കോടതിയാണ് പിതാവ് സനു മോഹൻ കുറ്റക്കാരനാണെന്ന് വിധിച്ചത്. സനു മോഹനെതിരെ ചുമത്തിയ എല്ലാ കുറ്റകൃത്യങ്ങളും തെളിഞ്ഞു.
കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തടഞ്ഞുവയ്ക്കല്‍, ലഹരിക്കടിമയാക്കല്‍, ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവയാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. ഉച്ചകഴിഞ്ഞ് ശിക്ഷാവിധിയിൽ വാദം നടക്കും.
കങ്ങരപ്പടി ഹാർമണി ഫ്ലാറ്റിൽ താമസിച്ചിരുന്ന വൈഗയെയും സനുവിനെയും 2021 മാർച്ച് 21ന് കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിറ്റേദിവസം വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ കണ്ടെത്തിയത്. പിതാവിനെ കാണാനുണ്ടായിരുന്നില്ല.
ALSO READ: നവജാത ശിശു കിണറ്റിൽ മരിച്ച നിലയിൽ; അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു
വൈഗയുടെ മരണത്തിന് ശേഷം പിതാവ് സനു മോഹൻ നാടുവിട്ടെന്ന നിഗമനത്തിൽ തുടങ്ങിയ അന്വേഷണം നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിക്കുകയായിരുന്നു. വൈഗയെ സനുവാണു കൊലപ്പെടുത്തിയതെന്ന് വ്യക്തമായ സൂചന ലഭിച്ചതോടെ പോലീസ് ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.
കൊലപാതകം നടത്തി ഒരു മാസത്തിന് ശേഷം കർണാടകയിലെ കാർവാറിൽ നിന്നാണ് സനു മോഹൻ പിടിയിലായത്. രാജ്യ വ്യാപകമായി തെളിവെടുപ്പ് നടത്തേണ്ടി വന്ന അപൂർവം കൊലക്കേസിൽ ഒന്നായിരുന്നു വൈഗ കൊലക്കേസ്. തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗോവ, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ പോയി പോലീസ് തെളിവ് ശേഖരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.