കുറച്ചു ദിവസങ്ങള്‍ക്ക് അവധിയെടുക്കുന്നുവെന്ന് കോണ്‍്ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. വിദേശയാത്രക്ക് തയ്യാറെടുക്കുന്നുവെന്ന് പറഞ്ഞ രാഹുല്‍ എന്നാല്‍ യാത്ര എങ്ങോട്ടാണെന്ന് വെളിപ്പെടുത്തിയില്ല. ട്വിറ്ററിലൂടെയൊണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ യാത്രാവിവരം വെളിപ്പെടുത്തിയത്. 


കഴിഞ്ഞ വര്‍ഷം 56 ദിവസത്തേക്ക് രാജ്യത്തിനു പുറത്തുള്ള അജ്ഞാത കേന്ദ്രത്തിലായിരുന്ന രാഹുലിന്‍റെ അവധി നിരവധി ഊഹോപോഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പാര്‍ലമെന്‍റില്‍ ബജറ്റ് സെഷന്‍ നടക്കുമ്പോഴായിരുന്നു രാഹുലിന്‍റെ അവധി. അടുത്തു തന്നെ കോണ്‍ഗ്രസ് അധ്യക്ഷനാവുമെന്ന് പ്രചാരണങ്ങള്‍ക്കിടെ  ഇന്നലെ തന്‍റെ 46ാം ജന്‍മദിനം ആഘോഷിച്ചതിനു പിന്നാലെയാണ് രാഹുലിന്‍റെ വിദേശയാത്ര.