ന്യൂഡൽഹി: യാത്രക്കായി ഏറ്റവും കൂടുത്യാല്‍ ആളുകള്‍ ആശ്രയിക്കുന്നത് ട്രെയിന്‍ മാര്‍ഗമാണ്. പലപ്പോഴും ഈ യാത്രയ്ക്കിടയിൽ ലഭിക്കുന്ന ഭക്ഷണത്തിന്‍റെ വിലയുമായി ബന്ധപ്പെട്ടു പല പരാതികളും ഉയരുകയും ചെയ്യും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തരം പരാതികള്‍ വ്യാപകമായതോടെ ഇങ്ങനെ അധിക വില ഈടാക്കുന്നത് അവസാനിപ്പാന്‍ വേണ്ടി പുതിയ നീക്കവുമായി റെയില്‍വേ. ചായ, ഊണ്, കുടിവെള്ളം തുടങ്ങി ട്രെയിനിൽ വിൽക്കുന്ന ഭക്ഷണസാധനങ്ങളുടെ വില റെയിൽവേ മന്ത്രാലയം പുറത്തുവിട്ടു. ട്വിറ്ററിലൂടെയാണു വിലവിവരപ്പട്ടിക റെയിൽവേ പങ്കുവച്ചത്.


നിലവില്‍ 10 രൂപ ഈടാക്കുന്ന ചായയുടെ യഥാര്‍ത്ഥ വില 7 രൂപയാണ്. 20 രൂപ വാങ്ങുന്ന കുടിവെള്ളത്തിന് 15 രൂപ നല്‍കിയാല്‍ മതി. വെജ് ബ്രേക്ക്ഫാസ്റ്റ് 30 രൂപ, നോണ്‍ വെജ് ബ്രേക്ക്ഫാസ്റ്റ് 35 രൂപ. വെജ് മീല്‍ 50 രൂപ, നോണ്‍ വെജ് മീല്‍ 55 രൂപ എന്ന നിരക്കില്‍ നല്‍കിയാല്‍ മതി. ഇതില്‍ കൂടുതല്‍ ഈടാക്കിയാല്‍ ഉടന്‍ പരാതി നല്‍കാം.


 



 


ട്രെയിനിൽ ലഭിക്കുന്ന ഭക്ഷണത്തിന്‍റെ വിലയുമായി ബന്ധപ്പെട്ടു വലിയ പരാതി ഉയർന്നതോടെയാണു റെയിൽവേ വിലവിവരം ട്വീറ്റ് ചെയ്തത്. റെയിൽവേയുടെ ഭക്ഷണത്തിന്‍റെ ഗുണമേന്മയും യാത്രക്കാർ ചോദ്യം ചെയ്യുന്നുണ്ട്. യാത്രക്കാർക്ക് ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും അറിയിക്കാമെന്നു റെയിൽവേ അധികൃതർ ട്വിറ്ററിൽ വ്യക്തമാക്കുന്നു.