ന്യൂഡല്‍ഹി: ട്രെയിനുകളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ യാത്രക്കാർക്ക് ലഭിക്കുന്നതിന് ട്രെയിനുകളില്‍ ജി.പി.എസ് സംവിധാനം സ്ഥാപിക്കാനുള്ള നിര്‍ദ്ദേശവുമായി റെയില്‍വേ മന്ത്രാലയം. കേന്ദ്ര റെയിൽവേ മന്ത്രി പിയുഷ് ഗോയലാണ് ഇതു സംബന്ധിച്ച നിർദേശം 16 റെയിൽവേ സോണുകൾക്കും നൽകിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതുകൂടാതെ റെയിൽവേയുടെ സമയക്രമവും സുരക്ഷയും വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി റിയൽ ടൈം പൻച്യുവാലിറ്റി മോണിറ്ററിങ് ആൻഡ് അനാലിസിസ് (ആർ.പി.എം.എ) സംവിധാനം രാജ്യത്ത് നടപ്പാക്കുന്നുണ്ട്.
 ഈ സംവിധാനം തുടക്കത്തില്‍ 
ഡൽഹി - ഹൗറാ, ഡൽഹ - മുംബൈ റൂട്ടിലായിരിക്കും ആരംഭിക്കുക. ഫെബ്രുവരിയില്‍ ഇത് പ്രാബല്യത്തില്‍ വരും. 


ട്രെയിനിന്‍റെ സമയക്രമവും സ്ഥലവും കണ്ടെത്താനായി നിലവിൽ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം (എൻ.ടി.ഇ.എസ്) ആണ് റെയിൽവേ ഉപയോഗപ്പെടുത്തുന്നത്. ഈ സംവിധാനത്തില്‍ ട്രെയിന്‍ ഓരോ സ്റ്റേഷന്‍ പിന്നിടുമ്പോഴും സ്റ്റേഷൻ മാസ്റ്റർമാർ സമയം എൻ.ടി.ഇ.എസ് കേന്ദ്രത്തിന് കൈമാറുകയാണ് ചെയ്യുന്നത്. പുതിയ സംവിധാനത്തോടെ സമയം ലാഭിക്കാൻ സാധിക്കും.