Railway Jobs: ഐടിഐ മതി റെയിൽവേ വർക്ഷോപ്പുകളിൽ ഒഴിവ്, ഇപ്പോൾ അപേക്ഷിക്കാം
ആകെ 465 ഒഴിവുകളാണുള്ളത്. അപേക്ഷകൾ അയക്കാനുള്ള അവസാന തീയ്യതി ജൂൺ-22
South East Central Railway Apprentice jobs: സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ വിവിധ അപ്രൻറീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ഡിവിഷനുകളിലെ വർക്ക്ഷോപ്പുകളിലാണ് ഒഴിവുകൾ. ഉദ്യോഗാർത്ഥികൾ Indianrailways.gov.in ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കാം.
ആകെ 465 ഒഴിവുകളാണുള്ളത്. അപേക്ഷകൾ അയക്കാനുള്ള അവസാന തീയ്യതി ജൂൺ-22. ഉച്ചയ്ക്ക് 12:00 മണി വരെയാണ്. ഉദ്യോഗാർഥികൾ https://secr.indianrailways.gov.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.
പ്രായപരിധി
24 വയസ്സാണ് ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള ഏറ്റവും കൂടിയ പ്രായപരിധി. ഇതിനുപുറമെ, അപ്രന്റീസ്ഷിപ്പ് നിയമങ്ങൾക്കനുസൃതമായി പ്രായപരിധിയിൽ ഇളവുകളും നൽകും. അപേക്ഷ സമർപ്പിക്കും മുൻപ്, ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് വിജ്ഞാപനം പരിശോധിക്കണം.
യോഗ്യത, തിരഞ്ഞെടുപ്പും
ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നോ ബോർഡിൽ നിന്നോ പത്താം ക്ലാസ് പാസായിരിക്കണം കൂടാതെ ബന്ധപ്പെട്ട മേഖലയിൽ ഐടിഐ ഡിപ്ലോമയോ ബിരുദമോ ഉണ്ടായിരിക്കണം. അപ്രൻറീസുകൾക്ക് കേന്ദ്ര സർക്കാർ അനുവദിച്ച സ്റ്റൈഫൻറ് ലഭ്യമാകും.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ 400 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ജൂനിയർ എക്‌സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറത്തിറക്കി. ഓൺലൈൻ അപേക്ഷ 2022 ജൂൺ 15 മുതൽ ആരംഭിക്കും. അപേക്ഷകർക്ക് 2022 ജൂലൈ 14-നോ അതിനുമുമ്പോ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ aai.aero-ൽ യോഗ്യതയും ശമ്പളവും സംബന്ധിച്ച വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബി.ഇ/ബിടെക്, ബി.എസ്.സി (എഞ്ചിനീയറിങ്) യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. 400 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...