Railway Updates| ഉറക്കെ പാട്ടും സംസാരവും വേണ്ട, ട്രെയിനിൽ 10 മണി ആയാൽ ലൈറ്റ് അണക്കണം
ഏതെങ്കിലും യാത്രക്കാർക്ക് ഇത്തരത്തിൽ അസൗകര്യം നേരിട്ടാൽ, ട്രെയിൻ ജീവനക്കാർ ഉത്തരവാദികളായിരിക്കും
ഉച്ചത്തിലുള്ള സംഗീതവും ഉറക്കെ ഫോണുകളിൽ സംസാരിക്കുന്നതും ട്രെയിനിൽ നിരോധിച്ചുകൊണ്ട് റെയിൽ വേയുടെ പുതിയ ഉത്തരവ്. ഇത്തരത്തിൽ ആരെങ്കിൽ പിടിക്കപ്പെട്ടാൽ കർശനമായ നടപടി ഉണ്ടാവും. യാത്രക്കാർക്ക് കൂടുതൽ സൗകര്യ പ്രദമായ യാത്ര ഒരുക്കുക ലക്ഷ്യമിട്ടാണ് പുതിയ നടപടി.
ഏതെങ്കിലും യാത്രക്കാർക്ക് ഇത്തരത്തിൽ അസൗകര്യം നേരിട്ടാൽ, ട്രെയിൻ ജീവനക്കാർ ഉത്തരവാദികളായിരിക്കും. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ റെയിൽവേ മന്ത്രാലയത്തിന് ലഭിച്ച സാഹചര്യത്തിലാണ് പുതിയ ചട്ടം കൊണ്ടുവന്നത്.
Also Read: Indian Railways: ഓൺലൈൻ ടിക്കറ്റുകൾക്കായി IRCTC പുതിയ നിയമങ്ങൾ കൊണ്ടുവന്നു, ശ്രദ്ധിക്കുക!
യാത്രക്കാർക്ക് യാതൊരു അസൗകര്യവും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ, ക്രമവും മാന്യമായ പെരുമാറ്റവും പാലിക്കാൻ യാത്രക്കാരോട് ആവശ്യപ്പെടാനുള്ള ഉത്തരവാദിത്തം ആർപിഎഫ്, ടിക്കറ്റ് ചെക്കർമാർ, കോച്ച് അറ്റൻഡന്റുകൾ, കാറ്ററിംഗ് എന്നിവരുൾപ്പെടെയുള്ള ട്രെയിൻ ജീവനക്കാർക്കായിരിക്കും.
റെയിൽവേ നടത്തിയ ബോധ വത്കരണ സ്‌പെഷ്യൽ ഡ്രൈവിൽ ഇയർഫോണില്ലാതെ പാട്ട് കേൾക്കുകയോ ഫോണിൽ ഉച്ചത്തിൽ സംസാരിക്കുകയോ ചെയ്യാതിരിക്കാനും മര്യാദകൾ പാലിക്കാനും ജീവനക്കാർ യാത്രക്കാരെ ഉപദേശിച്ചു.
ഇതുകൂടാതെ, കൂട്ടമായി യാത്ര ചെയ്യുന്ന യാത്രക്കാരെ രാത്രി വരെ സംസാരിക്കാൻ അനുവദിക്കില്ലെന്നും രാത്രി ഒഴികെയുള്ള ലൈറ്റുകളെല്ലാം രാത്രി 10 മണിക്ക് ശേഷം അണയ്ക്കുമെന്നും പുതിയ നിയമത്തിൽ പറയുന്നു. നിയമങ്ങൾ പാലിക്കാത്ത യാത്രക്കാരനെ റെയിൽവേ നിയമ വ്യവസ്ഥകൾ അനുസരിച്ച് കർശനമായി നേരിടും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.