കൊറോണ വൈറസ് മഹാമാരിയ്ക്കെതിരെ ഇന്ത്യ പോരാടാന്‍ ആരംഭിച്ചത് മുതല്‍ വ്യാജ വാര്‍ത്തകളും വിവരങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇങ്ങനെ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ഒരു പരിധി വരെ ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തുകയു൦ ചെയ്തിരുന്നു. 


ഇത്തരം വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കുന്ന  ഇന്‍റര്‍നെറ്റ് ഉപഭോക്താക്കള്‍ അവ ഫേസ്ബുക്ക്, ട്വിറ്റർ, വാട്‌സ്ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്യും. 


അങ്ങനെ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ഒരു വാര്‍ത്തയായിരുന്നു ലോക്ക് ഡൌണിനെ തുടര്‍ന്ന് 13 ലക്ഷത്തിലധികം ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ശമ്പളം വെട്ടിക്കുറയ്ക്കാൻ റെയിൽവേ മന്ത്രാലയം ഒരുങ്ങുന്നുവെന്നത്.  


വിവാഹ ശേഷം പോലീസ് സ്റ്റേഷനിലെത്തി പോലീസുകാര്‍ക്കൊപ്പം സദ്യയുണ്ട് വധൂവരന്മാര്‍....


“ഇന്ത്യയിലെ കൊറോണ വൈറസ് ലോക്ക് ഡൌൺ കാരണം 13 ലക്ഷത്തിലധികം ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ശമ്പളം വെട്ടിക്കുറയ്ക്കാൻ റെയിൽവേ മന്ത്രാലയം പദ്ധതിയിടുന്നു” -ഇതായിരുന്നു വാര്‍ത്ത. 


എന്നാല്‍, ഈ വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) ഒരു വസ്തുത പരിശോധന റിപ്പോർട്ട്.  


വൈറലായി മാറിയ ഈ വാര്‍ത്ത തികച്ചും വ്യാജമാണെന്നും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാജ വാര്‍ത്ത തള്ളിയ പിഐബി റെയിൽ‌വേ മന്ത്രാലയത്തിന് നിലവില്‍ അത്തരം പദ്ധതികളൊന്നുമില്ലെന്നും വ്യക്തമാക്കി. 


ലോക്ക് ഡൌണ്‍: ജീവിതം വഴിമുട്ടിയവരെ ലോണെടുത്തായാലും സഹായിക്കും -പ്രകാശ് രാജ്


 


അതേസമയം, കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം 590 ആയി. കൊറോണ വൈറസിനെ തുടര്‍ന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം ഉണ്ടായത് തിങ്കളാഴ്ചയാണ്.


പൂര്‍ണമായും കണക്കുകള്‍ പുറത്ത് വന്നപ്പോള് ‍24 മണിക്കൂറിനിടെ  47 മരണമാണ് റിപ്പോര്‍ട്ട്‌ ചെയ്തത്. തിങ്കളാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത് 1336 പേര്‍ക്കാണ്, 18601 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.